ETV Bharat / state

കാസർകോട് റിവേഴ്‌സ് ക്വാറന്‍റൈനിൽ കഴിയുന്നവർക്ക് വയോജനക്ഷേമ കോള്‍ സെന്‍റർ

വൃദ്ധ സദനങ്ങളിലും വീടുകളിലും റിവേഴ്‌സ് ക്വാറന്‍റൈനില്‍ കഴിയുന്ന പ്രായമായവരുടെ ആരോഗ്യ പ്രശ്നങ്ങളും അടിയന്തര ആവശ്യങ്ങളും അറിയുന്നതിനും പരിഹരിക്കുന്നതിനുമായാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്

author img

By

Published : Sep 17, 2020, 3:54 PM IST

Updated : Sep 17, 2020, 5:08 PM IST

kasargod reverse quarantine news  kasargod old age home news  reverse quarantine news  kasargod health centre news updates  കാസർകോട് റിവേഴ്‌സ് ക്വാറന്‍റൈൻ സംവിധാനം  റിവേഴ്‌സ് ക്വാറന്‍റൈനിൽ കഴിയുന്നവർ വയോജനക്ഷേമ കോള്‍ സെന്‍റർ  കാസർകോട് ആരോഗ്യ സംബന്ധ വാർത്ത  കാസർകോടിലെ റിവേഴ്‌സ് ക്വാറന്‍റൈൻ സംവിധാനം
കാസർകോട് റിവേഴ്‌സ് ക്വാറന്‍റൈനിൽ കഴിയുന്നവർക്ക് വയോജനക്ഷേമ കോള്‍ സെന്‍റർ

കാസർകോട്: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി റിവേഴ്‌സ് ക്വാറന്‍റൈനില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായി വയോജനക്ഷേമ കോള്‍ സെന്‍റർ. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്ക് കെട്ടിടത്തിലാണ് കോള്‍ സെന്‍റർ പ്രവര്‍ത്തനം ആരംഭിച്ചത്. വൃദ്ധ സദനങ്ങളിലും വീടുകളിലും റിവേഴ്‌സ് ക്വാറന്‍റൈനില്‍ കഴിയുന്ന പ്രായമായവരുടെ ആരോഗ്യ പ്രശ്ങ്ങ‌നളും അടിയന്തര ആവശ്യങ്ങളും അറിയുന്നതിനും പരിഹരിക്കുന്നതിനുമായാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്‌ടര്‍ ഡോ.ഡി സജിത് ബാബു മുതിര്‍ന്ന പൗരനെ വിളിച്ചുകൊണ്ടു കോള്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്‌തു.

രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍റര്‍ സേവനങ്ങള്‍ അവധി ദിവസങ്ങളിലും ലഭ്യമാകും. നാല് ബാച്ചുകളിലായി 40 ജീവനക്കാരാണ് ഇവിടെ ഉണ്ടാകുക. ജില്ലയിലെ മുഴുവന്‍ വയോമിത്രം യൂണിറ്റുകളുടെയും സേവനം ഇതിനായി പ്രയോജനപ്പെടുത്തും. മരുന്ന്, വൈദ്യ സഹായം, ടെലി മെഡിസിന്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള ചുമതല സാമൂഹ്യ സുരക്ഷാമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ക്കാണ്. അടിയന്തര സാഹചര്യത്തില്‍ കോള്‍ സെന്‍റര്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ കോള്‍ സെന്‍ററിന് അടുത്ത് സ്ഥിതി ചെയ്യുന്ന കാഞ്ഞങ്ങാട് ശിശുവികസന പദ്ധതി ഓഫീസര്‍ ഉറപ്പ് വരുത്തും. വിവിധ വകുപ്പ് ജീവനക്കാര്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തകരും കോള്‍ സെന്‍റര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരും.

Last Updated : Sep 17, 2020, 5:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.