കാസർകോട്: പെരിയയിൽ അടിപ്പാതയുടെ മേൽഭാഗം തകർന്നത് കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ച ഫോം വർക്കിലെ അപാകതയാണെന്ന് പ്രാഥമിക നിഗമനം. പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി വിഭാഗം മേധാവികൾ സ്ഥലത്തെത്തി പരിശോധന നടത്തി. നിർമാണം ഏറ്റെടുത്ത കരാർ കമ്പനി മേഘാ കൺസ്ട്രക്ഷൻസിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. തുടർ നടപടിയായാണ് പൊതുമരാമത്ത് വകുപ്പ് പരിശോധനയ്ക്ക് എത്തിയത്.
ക്വാളിറ്റി കൺട്രോൾ വിഭാഗം മെറ്റീരിയൽസ് എൻജിനീയർ അനിൽ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിർമാണത്തിലെ സാങ്കേതിക പിഴവാണ് അപകടത്തിന് കാരണമെന്നാണ് സംഘത്തിന്‍റെ പ്രാഥമിക കണ്ടെത്തൽ. കൂടുതൽ പരിശോധനയ്ക്കായി നിർമാണത്തിന് ഉപയോഗിച്ച കമ്പിയും, സിമന്‍റും സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം കോഴിക്കോട്, സൂറത്തുക്കൽ എൻഐടികളിൽ നിന്നുള്ള വിദഗ്‌ധ സംഘം നാളെ (1-11-2022) പരിശോധനയ്ക്ക് എത്തും.