ETV Bharat / state

പാണത്തൂർ ബസ് അപകടം; രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും - പാണത്തൂർ ബസ് അപകടം

അപകടം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ കാഞ്ഞങ്ങാട് സബ് കലക്‌ടറെയാണ് ജില്ലാ കലക്‌ടർ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Accident  kasargod panathur bus accident  പാണത്തൂർ ബസ് അപകടം  കാഞ്ഞങ്ങാട് സബ് കലക്‌ടർ
പാണത്തൂർ ബസ് അപകടം; രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും
author img

By

Published : Jan 4, 2021, 11:00 AM IST

കാസർകോട്: ഏഴു പേരുടെ മരണത്തിനിടയാക്കിയ പാണത്തൂർ ബസ് അപകടത്തിൽ രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അപകടം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ കാഞ്ഞങ്ങാട് സബ് കലക്‌ടറെയാണ് ജില്ലാ കലക്‌ടർ ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്തു നിന്നും അപകടത്തിൽപ്പെട്ടവരിൽ നിന്നുമടക്കം വിവരങ്ങൾ ശേഖരിച്ചാകും സബ് കലക്‌ടർ റിപ്പോർട്ട് തയ്യാറാക്കുക.

കർണാടകയിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെടാനിടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം.പാണത്തൂർ - പുത്തൂർ പാതയിൽ പരിയാരത്തെ ചെങ്കുത്തായ ഇറക്കത്തിൽ ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. ഇറക്കത്തിൽ ഗിയർ ന്യൂട്രലിൽ അക്കി ഓടിച്ച ബസ് നിയന്ത്രണം വിട്ട് ആദ്യം മരത്തിൽ ഇടിക്കുകയായിരുന്നു. പിന്നാലെ റോഡരികിലെ വീടിനു മുകളിലേക്ക് മറിയുകയും ചെയ്‌തു.

വാഹനത്തിനകത്ത് അനുവദനീയമായതിലും ആൾക്കാരുണ്ടായിരുന്നത് അപകടത്തിന്‍റെ ആക്കം കൂട്ടി. എഴുപത്തി നാലു പേർ ബസിനകത്തുണ്ടായിരുന്നതായാണ് വിവരം. ഒറ്റ വാതിൽ മാത്രം ഉള്ള ബസ് മറിഞ്ഞപ്പോൾ വാതിൽ ലോക്ക് ആയതോടെ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. പിറകിൽ ഉണ്ടായിരുന്ന ആളുകൾ മുന്നിലേക്ക് തെറിച്ചു വീണതും അപകടത്തിന്‍റെ ആഘാതം വർധിപ്പിച്ചു. സംഭവം നടന്നയുടൻ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു.

കാസർകോട് ബസ്‌ അപകടം; രണ്ട് കുട്ടികളടക്കം ഏഴ് പേര്‍ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.