ETV Bharat / state

കാസര്‍കോട്ട് ഡബിൾ ലോക്ക് ഡൗണ്‍ - കാസര്‍കോട് നഗരസഭ

പ്രധാന കൊവിഡ് ബാധിത പ്രദേശങ്ങളിലാണ് ഡബിള്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചത്.ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല. അവശ്യസാധനങ്ങളുടെ പട്ടിക അയച്ചാല്‍ പൊലീസ് സാധനങ്ങള്‍ വീട്ടിലെത്തിക്കും.

KASARGOD DOUBLE LOCK DOWN  പ്രധാന കൊവിഡ് ബാധിത പ്രദേശം  കാസര്‍കോട് ഡബിൾ ലോക്ക് ഡൗൺ  കാസര്‍കോട് നഗരസഭ  ഐജി വിജയ് സാഖറെ
കാസര്‍കോട്ടെ പ്രധാന കൊവിഡ് ബാധിത പ്രദേശങ്ങളില്‍ ഡബിൾ ലോക്ക് ഡൗണ്‍
author img

By

Published : Apr 2, 2020, 12:30 PM IST

കാസര്‍കോട്: ആശങ്കപ്പെടുത്തും വിധം കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്‌ത സ്ഥലങ്ങളിൽ ഡബിൾ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തി. കാസര്‍കോട്ടെ ആറ് പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രദേശങ്ങളില്‍ പൊലീസിന്‍റെ നേതൃത്വത്തിലാണ് ആദ്യഘട്ടത്തില്‍ ഡബിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

പള്ളിക്കര, ഉദുമ, ചെമ്മനാട്, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭാ പ്രദേശങ്ങളുമാണ് പൊലീസിന്‍റെ പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. ഈ പ്രദേശങ്ങളില്‍ പൊലീസ് സംഘത്തിന്‍റെ കാവലുണ്ടാകും. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല. അവശ്യ സാധനങ്ങളുടെ പട്ടിക അയച്ചാല്‍ പൊലീസ് സാധനങ്ങള്‍ വീട്ടിലെത്തിക്കും. ഇതിനായി 9497935780 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ആവശ്യക്കാര്‍ ഒരു ദിവസം മുമ്പ് സന്ദേശമയക്കണം. പേരും ഫോണ്‍ നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും സഹിതം അയച്ചാല്‍ മതിയെന്നും ഐജി വിജയ് സാഖറെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.