കസർകോട്: സിഗ്‌നൽ കിട്ടാതെ നിർത്തിയ സ്പെഷ്യൽ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയവരെ പൊലീസ് പിടികൂടി സർക്കാർ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. മഹാരാഷ്‌ട്രയിൽ നിന്ന് വന്ന സ്പെഷ്യൽ ട്രെയിൻ സിഗ്‌നൽ കിട്ടാതെ ഉപ്പളയിൽ നിർത്തിയപ്പോഴാണ് നാലു പേർ ഇറങ്ങി ഓടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇവർ ഒരു ഓട്ടോയിൽ കയറി സ്ഥലം വിടുകയായിരുന്നു. ഈ സംഭവം കണ്ടൊരാൾ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാസർകോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയവരെ കുമ്പളയിൽ നിന്ന് കണ്ടെത്തി സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ചെയ്‌തു. സർക്കാർ നിർദേശം ലംഘിച്ചതിന് കോയിപാടി സ്വദേശിക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു.
സ്പെഷ്യൽ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയവരെ പൊലീസ് പിടികൂടി നിരീക്ഷണ കൊവിഡ് കേന്ദ്രത്തിലേയ്ക്ക് മാറ്റി - കസർകോട്
മഹാരാഷ്‌ട്രയിൽ നിന്ന് വന്ന സ്പെഷ്യൽ ട്രെയിൻ സിഗ്‌നൽ കിട്ടാതെ ഉപ്പളയിൽ നിർത്തിയപ്പോഴാണ് നാലു പേർ ഇറങ്ങി ഓടിയത്.