കാസർകോട്: ആശങ്ക വര്‍ധിപ്പിച്ച് കാസര്‍കോട്ടെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 ആണ് ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ച 3,546 പേരെ പരിശോധിച്ചതില്‍ 906 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നാല് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ന് മുകളിലാണ്. അതായത്, പരിശോധിക്കുന്നവരില്‍ പകുതിയിലേറെ പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മീഞ്ച 66.7, വെസ്റ്റ് എളേരി 64.4, പൈവളികെ 55.6, മൊഗ്രാല്‍പുത്തൂര്‍ 51.7 എന്നിങ്ങനെയാണ് നിരക്ക്.
ചൊവ്വാഴ്ച ആകെയുള്ള 41 തദ്ദേശ സ്ഥാപനങ്ങളില്‍ 29 ഇടത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലാണ്. പിലിക്കോട് 48.3, മടിക്കൈ 43.8, ഈസ്റ്റ് എളേരി 43.6, കിനാനൂര്‍-കരിന്തളം 38.9, ദേലമ്പാടി 37.9, പള്ളിക്കര 37.6, മഞ്ചേശ്വരം 35.3, കയ്യൂര്‍-ചീമേനി 35.1, നീലേശ്വരം 33.5, മംഗല്‍പാടി 33.3, കാഞ്ഞങ്ങാട് 30.8, കോടോം-ബേളൂര്‍ 28.1, അജാനൂര്‍ 28, ബെള്ളൂര്‍ 25, ചെങ്കള 24.4, ബേഡഡുക്ക 24.3, പടന്ന 23.9, ചെമ്മനാട് 23.7, കുമ്പള 23.7, പുല്ലൂര്‍-പെരിയ 23.1, കുറ്റിക്കോല്‍ 22.6, ചെറുവത്തൂര്‍ 22.6, പുത്തിഗെ 22.2, ബളാല്‍ 21.6, കള്ളാര്‍ 20.5 എന്നിങ്ങനെയാണ് ചൊവ്വാഴ്ചത്തെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാവുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കൊവിഡ് തീവ്രവ്യാപനമുണ്ടായാല്‍ നേരിടുന്നതിന് 59 വെന്‍റിലേറ്റര്‍, 114 ഐസിയു ബെഡ്, 1101 ഓക്സിജന്‍ ബെഡ്, 589 സാധാരണ ബെഡ് എന്നിവ സജ്ജമാക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ രണ്ട് വെൻിലേറ്റര്‍ കൂടി വ്യാഴാഴ്ച സ്ഥാപിക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് പൊലീസ് നടപടി കര്‍ശനമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആരോഗ്യ കേന്ദ്രങ്ങളില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ 22 എണ്ണമാണ് ഇതുവരെ കെഎംസിഎല്‍ വിതരണം ചെയ്തതെന്ന് ഡിഎംഒ ഡോ. എ.വി. രാംദാസ് പറഞ്ഞു.
ഓരോ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും നാല് വീതം ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ് പറഞ്ഞു. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് പ്രവേശനം അനുവദിക്കും. രണ്ട് മീറ്റര്‍ സാമുഹിക അകലം ഉറപ്പുവരുത്തണം. കൊവിഡ് ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നടത്തുന്ന വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാനാണ് അനുമതി. പൊതുപരിപാടികള്‍ അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
ആശങ്കയേറ്റി കാസർകോട്ടെ കൊവിഡ് വ്യാപനം - കാസർകോട് കൊവിഡ് വ്യാപനം
കൊവിഡ് വ്യാപനം രൂക്ഷമാവുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു