കാസർകോട്: പാറക്കൂട്ടത്തിന് പുറത്ത് കൃഷിചെയ്യാമെന്ന് കാണിച്ചു തരുകയാണ് കാംപ്‌കോ. കാസർകോട്ടെ കാംപ്‌കോ വളപ്പിലാണ് പച്ചക്കറി കൃഷി. പാറയായത് കൊണ്ട് ഉപയോഗശൂന്യമായി കിടന്ന സ്ഥലത്താണ് ഇന്ന് ധാരാളം പച്ചക്കറികൾ വിളഞ്ഞു നിൽക്കുന്നത്. ഓഫീസ് പരിസരം ശുചീകരിക്കണമെന്ന കാംപ്‌കോ ഭരണസമിതിയുടെ നിര്‍ദേശമാണ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. ഇന്ന് ഇവിടെ പടർന്ന് കയറിയ പയറും പടവലവും പാവയ്‌ക്കയും കായ്ച്ചു നില്‍ക്കുകയാണ്.
പാറയിൽ പച്ചപ്പ് നിറച്ച് കാസർകോട്ടെ കാംപ്‌കോ - പച്ചപ്പ് നിറച്ച് കാസർകോട്ടെ കാംപ്‌കോ
പൂർണമായും ജൈവരീതിയിലാണ് കൃഷി ചെയ്തത്. പാറപ്പുറത്തെ കാട് വെട്ടിമാറ്റി കിളച്ച് ആവശ്യത്തിന് മണ്ണിട്ടാണ് കൃഷി തുടങ്ങിയത്. വീട്ടിൽ വിളഞ്ഞ പച്ചക്കറികളുടെ വിത്തുകളാണ് ജോർജ് കൃഷിക്കായി ഉപയോഗിച്ചത്.
പാറയിൽ പച്ചപ്പ് നിറച്ച് കാസർകോട്ടെ കാംപ്‌കോ
കാസർകോട്: പാറക്കൂട്ടത്തിന് പുറത്ത് കൃഷിചെയ്യാമെന്ന് കാണിച്ചു തരുകയാണ് കാംപ്‌കോ. കാസർകോട്ടെ കാംപ്‌കോ വളപ്പിലാണ് പച്ചക്കറി കൃഷി. പാറയായത് കൊണ്ട് ഉപയോഗശൂന്യമായി കിടന്ന സ്ഥലത്താണ് ഇന്ന് ധാരാളം പച്ചക്കറികൾ വിളഞ്ഞു നിൽക്കുന്നത്. ഓഫീസ് പരിസരം ശുചീകരിക്കണമെന്ന കാംപ്‌കോ ഭരണസമിതിയുടെ നിര്‍ദേശമാണ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. ഇന്ന് ഇവിടെ പടർന്ന് കയറിയ പയറും പടവലവും പാവയ്‌ക്കയും കായ്ച്ചു നില്‍ക്കുകയാണ്.
Last Updated : Apr 15, 2021, 9:16 PM IST