കാസർകോട് : കുമ്പളയിൽ നിന്നും പരിയാരത്തേക്ക് രോഗിയെയും കൊണ്ടു പോകുകയാരുന്ന ആംബുലൻസും കെ.എസ്.അർ.ടി.സി ബസും കൂട്ടിയിടിച്ച് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. പെർമുദെ സ്വദേശിയും പോസ്റ്റ്മാനുമായ സായി ബാബ (54) ആണ് മരിച്ചത്.
കാഞ്ഞങ്ങാട് ഹോസ്‌ദുർഗ് ടി.ബി റോഡ് ജങ്‌ഷനിൽ ഫെഡറൽ ബാങ്കിന് മുന്നിലാണ് അപകടമുണ്ടായത്. ഒരു ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താൻ കെ.എസ്.അർ.ടി.സി ബസ് വെട്ടിക്കുന്നതിനിടയിൽ ആംബുലൻസ് പിറകിലിടിക്കുകയായിരുന്നു. ആംബുലൻസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.
ALSO READ: ഹണി ട്രാപ്: ഹോട്ടല്‍ ഉടമയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റില്‍
സായ് ബാബയെ ഹൃദയസംബന്ധമായ പരിശോധനക്കായി കൊണ്ടുപോവുകയായിരുന്നു. രാവിലെ ശ്വാസതടസത്തെ തുടർന്ന് കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അവിടെ നിന്നാണ് പരിയാരത്തേക്കു കൊണ്ടുപോകാൻ നിർദേശിച്ചത്. അപകടത്തെതുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച രോഗിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉഷയാണ് ഭാര്യ.