ETV Bharat / state

കാസർകോടിന് ഇന്നും ആശ്വാസത്തിന്‍റെ ദിനം - കാസർകോട്

പുതുതായി ആർക്കും രോഗസ്ഥിരീകരണമുണ്ടായിട്ടില്ല. രണ്ട് പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

Covid  kasarcode  covid updates  കാസർകോട്  രോഗം ഭേദമായി
കാസർകോടിന് ഇന്നും ആശ്വാസത്തിന്‍റെ ദിനം
author img

By

Published : Apr 18, 2020, 8:42 PM IST

കാസർകോട്: ജില്ലയ്ക്ക് ഇന്നും ആശ്വാസത്തിന്‍റെ ദിനം. ജനറൽ ആശുപത്രിയിലെ രണ്ട് പേർ രോഗമുക്തരായി ആശുപത്രി വിട്ടപ്പോൾ പുതുതായി ആർക്കും രോഗസ്ഥിരീകരണമുണ്ടായിട്ടില്ല. ഇതുവരെ 114 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. വിവിധ ആശുപത്രികളിലായി 53 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് പുതിയതായി 10 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ 5857 പേരാണ് നീരീക്ഷണത്തിൽ ഉള്ളത്. ഇനി 483 സാംപിളുകളുടെ ഫലമാണ് ലഭ്യമാകാനുള്ളത്. കമ്മ്യൂണിറ്റി സർവെ പ്രകാരം 3405 വീടുകൾ ഫീൽഡ് വിഭാഗം ജീവനക്കാർ സന്ദർശനം നടത്തി. 34 പേരെ സാമ്പിൾ ശേഖരണത്തിനായി നിർദേശിച്ചിട്ടുണ്ട്. ഇതിൽ 13 പേർ സമ്പർക്ക പട്ടികയിൽ ഉള്ളവരും 22 പേർ പോസിറ്റീവ് കേസുമായി സമ്പർക്കം ഇല്ലാത്തവരും ആണ്. ഇതുവരെ 2044 പേർ നീരിക്ഷണ കാലയളവ് പൂർത്തീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.