കാസർകോട്: സമ്പർക്കത്തിലൂടെ 31 പേരടക്കം ജില്ലയില്‍ 38 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേരുടെ ഉറവിടം ലഭ്യമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. 36 പേർ രോഗമുക്തരായി. മധുര്‍,ചെമ്മനാട്, കുംബഡാജെ, കാസര്‍കോട്, മീഞ്ച, പടന്ന സ്വദേശികളുടെയും കഴിഞ്ഞദിവസം മരണപ്പെട്ട കുമ്പള സ്വദേശിയുടെയും രോഗ ഉറവിടം ലഭ്യമല്ല.
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകയും പൊലീസുകാരനും അടക്കം 7 പേർ, മഞ്ചേശ്വരം(1), ചെമ്മനാട്(3), മംഗല്‍പാടി(3), പൈവളിഗെ(1), അജാനൂരിലെ ഒരുവയസുള്ള കുട്ടി അടക്കം നാല് പേർ, പുല്ലൂര്‍ പെരിയ (2), ബദിയഡുക്ക(1), മീഞ്ച(3), ചെങ്കള(1), പടന്ന(3), കള്ളാര്‍ (1), ചെറുവത്തൂര്‍(1) സ്വദേശികളാണ് പ്രാഥമിക സമ്പർക്കത്തിലൂടെ രോഗബാധിതരായത്. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് അഞ്ച് പേരും പരവനടുക്കം സി എഫ് എല്‍ ടിയില്‍ നിന്ന് 22 പേരും വിദ്യാനഗര്‍ സിഎഫ് എല്‍ ടിസിയില്‍ നിന്ന് രണ്ട് പേരും സര്‍ജികെയര്‍ സി എഫ് എല്‍ ടിയില്‍ നിന്ന് ഏഴ് പേരുമുള്‍പ്പെടെ 36 പേര്‍ രോഗ മുക്തരായി. സ്ഥാപനങ്ങളിലും വീടുകളിലുമായി ജില്ലയില്‍ 4128 പേരാണ് നിരീക്ഷണത്തിലുള്ളത്. 784 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു. 281 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 551 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. 350 പേരെ പുതുതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.