ETV Bharat / state

ആളില്ലാത്ത സമയത്ത് മോഷണം, വീട്ടില്‍ നിന്ന് കവർന്നത് ഏഴ് പവനും ഒരുലക്ഷത്തിലധികം രൂപയും

കുടുംബാംഗങ്ങൾ എല്ലാവരും ക്ഷേത്രത്തിൽ പോയി ഒരു മണിക്കൂറിനു ശേഷം എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. അടുക്കള വാതിൽ കുത്തിതുറന്നാണ് കള്ളൻ വീടിനുള്ളിൽ കയറിയത്.

kasaragod robbery  മോഷണം  കാസർഗോഡ് മോഷണം  വീട്ടുകാർ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ സമയത്ത് മോഷണം  robbery
വീട്ടുകാർ ക്ഷേത്രത്തിൽ പോയ സമയത്ത് മോഷണം
author img

By

Published : Apr 25, 2022, 5:29 PM IST

കാസർകോട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ വീട്ടിൽ മോഷണം. വീട്ടുകാർ ഉത്സവത്തിന് പോയ സമയത്തതാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ്‌ പവൻ സ്വർണവും ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപയും നഷ്‌ടപ്പെട്ടു.

വീട്ടുകാർ ക്ഷേത്രത്തിൽ പോയ സമയത്ത് മോഷണം

പാൽ സൊസൈറ്റി ജീവനക്കാരനായ വിനോദിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. കുടുംബാംഗങ്ങൾ എല്ലാവരും ക്ഷേത്രത്തിൽ പോയി ഒരു മണിക്കൂറിനു ശേഷം എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. അടുക്കള വാതിൽ കുത്തിതുറന്നാണ് കള്ളൻ വീടിനുള്ളിൽ കയറിയത്.

അലമാരയിലെ സാധനങ്ങൾ വലിച്ചിട്ട നിലയിലായിരുന്നു. ഹൊസ്‌ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ കല്ലൂരാവിയിലെ അലിയുടെ വീട്ടിൽ നിന്നും 36 പവൻ സ്വർണം മോഷണം പോയിരുന്നു. ഇതിന്‍റെ അന്വേഷണത്തിൽ യാതൊരു പുരോഗമനവും ഉണ്ടായിട്ടില്ല.

Also read: രാത്രി പദ്ധതി തയ്യാറാക്കി പകല്‍ മോഷ്ടിക്കും, കവര്‍ന്നത് വില്‍ക്കില്ല ; കള്ളനില്‍ നിന്ന് പിടിച്ചത് 1.30 കോടിയുടെ തൊണ്ടിമുതല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.