ETV Bharat / state

'വാഗ്‌ദാനങ്ങള്‍ മാത്രം പോര' ; ആരോഗ്യമന്ത്രി വീണ ജോർജിനെയും കെ.കെ ശൈലജയെയും പ്രതീകാത്മകമായെത്തിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം - അമ്മയും കുഞ്ഞും

സ്‌ത്രീ​ക​ളു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും ചി​കി​ത്സയ്ക്കാ‌യി 9.5 കോടി ചെലവിട്ട് മൂന്ന് നിലകളിലായി നിര്‍മിച്ച കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി രണ്ട് വർഷമായിട്ടും പ്രവർത്തനം തുടരാത്തതില്‍ ആരോഗ്യ മന്ത്രി വീണ ജോർജിനെയും മുൻ മന്ത്രി കെ.കെ ശൈലജയെയും പ്രതീകാത്മകമായെത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌

Kasaragod Kanhangad Mother and Child hospital  Kanhangad Mother and Child hospital  Youth Congress protest  ospital has not been functioning for two years  protested by symbolically delivering Veena george  Veena george and KK Shailaja  Veena george  KK Shailaja  വാഗ്‌ദാനങ്ങള്‍ മാത്രം  ആരോഗ്യ മന്ത്രി വീണ ജോർജ്  കെകെ ശൈലജ  പ്രതീകാത്മകമായെത്തിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം  യൂത്ത് കോൺഗ്രസ്‌  ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം  വാർഷികാഘോഷം എന്ന പേരിൽ പ്രതിഷേധം  സ്‌ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആശുപത്രി  സ്‌ത്രീ​ക​ളു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും  കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി  കാഞ്ഞങ്ങാട്  അമ്മയും കുഞ്ഞും ആശുപത്രി  അമ്മയും കുഞ്ഞും  വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
ആരോഗ്യ മന്ത്രി വീണ ജോർജിനെയും കെ.കെ ശൈലജയെയും പ്രതീകാത്മകമായെത്തിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം
author img

By

Published : Feb 8, 2023, 5:00 PM IST

യൂത്ത് കോൺഗ്രസിന്‍റെ വേറിട്ട പ്രതിഷേധം

കാസർകോട് : ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷമായിട്ടും പ്രവർത്തനം തുടങ്ങാത്ത ആശുപത്രിക്ക് മുന്നിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെയും മുൻ മന്ത്രി കെ.കെ ശൈലജയെയും പ്രതീകാത്മകമായെത്തിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം നടന്നത്. പ്രവര്‍ത്തനമാരംഭിക്കാത്ത ആശുപത്രിക്ക് മുന്നിൽ രണ്ടാം വാർഷികാഘോഷം എന്ന പേരിൽ കേക്ക് മുറിച്ചും ചെണ്ട മേളത്തോടെയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

2020 ഫെബ്രുവരി എട്ടിനാണ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ സ്‌ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത്. പിന്നീടങ്ങോട്ട് ഒന്നും നടന്നില്ലെന്നും സമരങ്ങൾ നടത്തിയിട്ടും ആശുപത്രിയുടെ പ്രവർത്തനം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്.

വാഗ്‌ദാനത്തിലൊതുങ്ങിയ 'അമ്മയും കുഞ്ഞും' ആശുപത്രി: ആവശ്യമായ സംവിധാനങ്ങൾ ഒന്നും ഒരുക്കാതെ ആശുപത്രിയുടെ ഉദ്ഘാടനം നടത്തിയതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമായതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഓരോ തവണയും ആരോഗ്യമന്ത്രി ജില്ലയിലെത്തുമ്പോഴും അമ്മയുംകുഞ്ഞും ആശുപത്രി ഉടൻ തുറന്നുപ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത്, തീയതി പ്രഖ്യാപനം നടത്തുന്നതല്ലാതെ തുറന്ന് പ്രവർത്തിക്കേണ്ടത് സംബന്ധിച്ച് ഒരു കാര്യവും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.

'ക്രമം തെറ്റിയ' നിയമനങ്ങള്‍: മൂന്ന് നിലകളിലായി 9.5 കോടി ചെലവിട്ടാണ് ആശുപത്രി കെട്ടിടം നിർമിച്ചത്. 205 ജീ​വ​ന​ക്കാ​രെ​യാ​ണ് ഇവിടേക്ക് ആ​വ​​ശ്യ​പ്പെ​ട്ട​ത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള ​നി​യ​മ​നം സം​ബ​ന്ധി​ച്ച് ആരോ​​ഗ്യ​വ​കു​പ്പ് ധ​ന​വ​കു​പ്പി​ന് നേ​രത്തേ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നുവെ​ങ്കി​ലും ത​സ്‌തി​ക സൃ​ഷ്‌ടി​ച്ചി​രു​ന്നി​ല്ല. അതേസമയം ര​ണ്ട് ക്ലാ​ർ​ക്ക്, ഒ​രു ഫാ​ർ​മ​സി​സ്‌റ്റ് ഉള്‍പ്പടെ ആ​കെ 13 ത​സ്‌തികകള്‍ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ സൃ​ഷ്ടിക്കുകയും സ്‌റ്റാ​ഫ് ന​ഴ്സി​ൽ ഏ​ഴി​ൽ ര​ണ്ടു​പേ​രെ നേ​ര​ത്തേ​ത​ന്നെ നി​യ​മി​ക്കുകയും ചെയ്‌തിരുന്നു.

എല്ലാമുണ്ട് പക്ഷേ : സ്ത്രീ​ക​ളു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും ചി​കി​ത്സ, പ്ര​സ​വം - പ്ര​സ​വാ​ന​ന്ത​ര ചി​കി​ത്സ​ തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു മൂ​ന്നു​നി​ല​ക​ളി​ൽ കെ​ട്ടിടം പ​ണി​തീ​ർ​ത്ത​ത്. 45,000 ച​തു​ര​ശ്ര അ​ടി വിസ്‌തീ​ർ​ണ​മു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ൽ പ​രി​ശോ​ധ​നാമു​റി, അ​ത്യാ​ഹി​ത വി​ഭാ​ഗം, ഫാ​ർ​മ​സി, ശ​സ്‌ത്രക്രി​യ വി​ഭാ​ഗം, വാ​ർ​ഡു​ക​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളു​മുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.