ETV Bharat / state

Kasaragod kamalakshi government vehicle attachment case 28 വർഷത്തിന് ശേഷം 'എല്ലാം ശരിയായി', കമലാക്ഷിക്ക് നഷ്‌ടമായ കാഴ്‌ചയ്ക്ക് പകരമാകുമോ ഇത്

author img

By ETV Bharat Kerala Team

Published : Sep 21, 2023, 3:26 PM IST

Kasaragod kamalakshi government vehicle attachment case പലിശയടക്കം എട്ടുലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി ഹർജിക്കാരിയായ ചെറുവത്തൂർ കാടങ്കോട്ടെ കമലാക്ഷിക്ക് നൽകണം. ജപ്തി ചെയ്തതിനെത്തുടർന്ന് ആർ.ഡി.ഒ.യുടെ കെ.എൽ.14 എക്സ് 5261 നമ്പർ സ്കോർപിയോ ജീപ്പ് ഹൊസ്ദുർഗ് സബ് കോടതിയിലെത്തിച്ചു.

kamalakshi
kamalakshi

കാസർകോട് : കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ കണ്ണിന്‍റെ കാഴ്ച്ച നഷ്ടപ്പെട്ട കേസിൽ 28 വർഷത്തിന് ശേഷം നടപടി. കേസിൽ കോടതി വിധിച്ച നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ ജീപ്പ് ജപ്തി ചെയ്തു. വാഹനത്തിന്‍റെ മൂല്യനിർണയം നടത്താൻ കോടതി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.

ഈ കേസിൽ നേരത്തേ ആരോഗ്യവകുപ്പിന്‍റെ ജീപ്പ് ജപ്തി ചെയ്തിരുന്നു. എന്നാൽ കട്ടപ്പുറത്തായ ജീപ്പ് വേണ്ടെന്ന ഹർജിക്കാരിയുടെ വാദം അംഗീകരിച്ചാണ് മറ്റൊരു സർക്കാർ വാഹനമെന്ന നിലയിൽ ആർ.ഡി.ഒയുടെ ജീപ്പ് ജപ്തിചെയ്യാൻ ഹൊസ്‌ദുർഗ് സബ് ജഡ്‌ജ് എം.സി.ബിജു ഉത്തരവിട്ടത്.

പലിശയടക്കം എട്ടുലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി ഹർജിക്കാരിയായ ചെറുവത്തൂർ കാടങ്കോട്ടെ കമലാക്ഷിക്ക് നൽകണം. ആരോഗ്യ വകുപ്പിന്‍റെ ജീപ്പിന്‌ മോട്ടോർ വാഹനവകുപ്പ് മൂല്യനിർണയത്തിലൂടെ നിശ്ചയിച്ചത് 30,000 രൂപയായിരുന്നു. അതിനാലാണ് ഈ ജീപ്പ് വേണ്ടെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചത്. ജപ്തി ചെയ്തതിനെത്തുടർന്ന് ആർ.ഡി.ഒ.യുടെ കെ.എൽ.14 എക്സ് 5261 നമ്പർ സ്കോർപിയോ ജീപ്പ് ഹൊസ്ദുർഗ് സബ് കോടതിയിലെത്തിച്ചു.

also read: 28 വർഷം മുൻപ് നഷ്‌ടമായ കണ്ണിന്‍റെ വിലയെത്ര: കോടതി പറഞ്ഞിട്ടും കൊടുക്കാതെ സർക്കാർ, വിടാതെ കമലാക്ഷി

1995ലാണ് ചെറുവത്തൂർ കാടങ്കോട്ടെ കമലാക്ഷിയുടെ ഇടത് കണ്ണിന്‍റെ കാഴ്ച്ച ശസ്ത്രക്രിയയെ തുടർന്ന് നഷ്ടമായത്. 1999-ൽ ഫയൽ ചെയ്ത കേസിൽ 2018-ലായിരുന്നു വിധി. 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു കോടതി ഉത്തരവിട്ടത്. ഒരുവർഷം കഴിഞ്ഞും വിധി നടപ്പാക്കിയില്ലെന്നുകാണിച്ച് 2019-ൽ കമലാക്ഷി വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

അപ്പീൽ നൽകുന്നതിന് ജില്ല ആശുപത്രിയിലെ ജീപ്പാണ് ഹൊസ്ദുർഗ് സബ് കോടതിയിൽ ഈടായി നൽകിയിരുന്നത്. സർക്കാർ നൽകിയ അപ്പീൽ കഴിഞ്ഞവർഷം ഹൈക്കോടതി തള്ളിയതോടെയാണ് ഈട് നൽകിയ ജീപ്പ് കഴിഞ്ഞമാസം ജപ്തിചെയ്തത്.

ജീവിതം മുഴുവൻ നീണ്ട നിയമ പോരാട്ടം: 28 വർഷം മുമ്പ് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഉണ്ടായ പിഴവിലാണ് ചെറുവത്തൂർ സ്വദേശി കമലാക്ഷിക്ക് കാഴ്ച നഷ്ടപ്പെട്ടത്. ആശുപത്രിയെ സമീപിച്ചപ്പോൾ കയ്യൊഴിഞ്ഞു. ഒടുവിൽ മംഗളൂരുവിലെ ആശുപത്രിയിൽ രണ്ടു മാസം ചികിത്സ തേടി. ആശുപത്രി അധികൃതർ കയ്യൊഴിഞ്ഞപ്പോൾ നിയമവഴി തേടി. അങ്ങനെ 25 വർഷം മുൻപ് സംഗതി കേസായി ഹോസ്‌ദുർഗ് സബ്‌കോടതിയിലെത്തി.

ദീർഘനാളത്തെ വാദപ്രതിവാദങ്ങൾക്കൊടുവില്‍ 2018ല്‍ വിധി വന്നു. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും അതുവരെയുള്ള കോടതി ചെലവും നൽകാനായിരുന്നു വിധി. അവിടെയും സർക്കാർ ഒളിച്ചു കളിച്ചു. പക്ഷേ കമലാക്ഷി വിട്ടുകൊടുത്തില്ല. ഹൈക്കോടതിയെ സമീപിച്ചു. ഈടായി ആരോഗ്യ വകുപ്പിന്റെ വാഹനം കൂടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി കമലാക്ഷിക്ക് ഒപ്പമായിരുന്നു. സർക്കാരിന്‍റെ വാദങ്ങൾ ഹൈക്കോടതി തള്ളി. എന്നിട്ടും നഷ്ട പരിഹാരം ലഭിച്ചില്ല. കമലാക്ഷി വിട്ടുകൊടുത്തില്ല, ഈടുവച്ച വാഹനം ലേലം ചെയ്തു നഷ്ടപരിഹാര തുക നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നല്‍കി.

കാഴ്ച നഷപ്പെട്ടതോടെ സ്‌കൂളിലെ പാചക ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ ഇടക്ക് തൊഴിലുറപ്പ് ജോലിക്ക് പോകും. സഹോദരിയും, മകളും മാത്രമാണ് ആശ്രയം. രണ്ട് പതിറ്റാണ്ടിലേറെയായി നേരിട്ട ജീവിത ദുരിതത്തിന് പകരമാകില്ലെങ്കിലും, കോടതി വിധിച്ച നഷ്ട പരിഹാര തുക കമലാക്ഷിക്ക് ലഭിച്ചാൽ വലിയ ആശ്വാസമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.