ETV Bharat / state

കാസർകോടേക്ക് ലഹരി ഒഴുക്ക്, എട്ട് മാസത്തിനിടെ 719 കേസ്, അറസ്റ്റിലായത് 850 പേര്‍ - കഞ്ചാവ്

ഗോവ, കർണാടക എന്നിവിടങ്ങളില്‍ നിന്നാണ് കാസർകോടേക്ക് കഞ്ചാവ് മുതല്‍ ഹാഷിഷ്, എം.ഡി.എം.എ അടക്കമുള്ള ലഹരിമരുന്നുകള്‍ എത്തുന്നത്. എട്ട് മാസത്തിനിടെ 719 കേസും 850 അറസ്റ്റും രേഖപ്പെടുത്തിയത് സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്

kasaragod drug cases Cannabis mdma arrest  കാസർകോടേക്ക് ലഹരി ഒഴുക്ക്  കാസർകോട് ഇന്നത്തെ വാര്‍ത്ത  kasargod todays news  ഗോവയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കാസർകോടേക്ക് ലഹരി ഒഴുകുന്നു  Cannabis mdma hunt in kasaragod  കാസര്‍കോട് ലഹരി വേട്ട  kerala news  kerala latest news  kerala news today  kerala news headliness  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  കാസര്‍കോട് വാര്‍ത്തകള്‍
കാസർകോടേക്ക് ലഹരി ഒഴുക്ക്, എട്ട് മാസത്തിനിടെ 719 കേസ്, അറസ്റ്റിലായത് 850 പേര്‍
author img

By

Published : Aug 20, 2022, 5:24 PM IST

കാസർകോട്: ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി കാസർകോടേക്ക് ലഹരി ഒഴുകുന്നു. എട്ട് മാസത്തിനിടയിൽ 719 കേസുകളിലായി 850 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. 701 ഗ്രാം എം.ഡി.എം.എയും (Methyl​enedioxy​methamphetamine), 193 കിലോ കഞ്ചാവും, 152 ഗ്രാം ഹാഷിഷ് ഓയിലുമാണ് പൊലീസ് പിടികൂടിയത്.

എട്ട് മാസത്തിനിടെ കാസർകോട് രജിസ്റ്റര്‍ ചെയ്‌തത് 719 ലഹരിമരുന്ന് കേസുകള്‍

സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. ജില്ലയിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരിൽ 80 ശതമാനവും 20 നും 40 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കളാണെന്ന് പൊലീസ് പറയുന്നു. അതിർത്തി പ്രദേശങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് വിൽപന വ്യാപകമായി നടക്കുന്നത്. ലഹരിക്കടത്ത് സംഘങ്ങളിലെ മുഖ്യ കണ്ണികളായ നൂറിലധികം പേർ പൊലീസ് നിരീക്ഷണത്തിലാണ്.

വിവിധയിടങ്ങളില്‍ പരിശോധന തുടരുന്നു: ഓഗസ്റ്റ് 17 ന് കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലടക്കം പിടിയിലായവരുടെ കൈയില്‍ നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. ലഹരിക്കടത്ത് കൂടിയതോടെ പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ശക്തമായ പരിശോധന തുടരുകയാണ് പൊലീസ്. അതിർത്തി പ്രദേശങ്ങളിലും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്.

ഒരു മാസത്തിനിടെ മാത്രം 121 ലഹരിക്കടത്ത് കേസുകളാണ് കാസർകോട് രജിസ്റ്റർ ചെയ്‌തത്. ഇതിൽ 75 കേസുകളിലും മാരക ലഹരി മരുന്നായ എം.ഡി.എം.എയാണ് പിടികൂടിയത്. 'ക്ലീൻ കാസർകോട്' എന്ന പേരിലാണ് ജില്ലയിൽ പൊലീസിന്‍റെ വ്യാപക പരിശോധന പുരോഗമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.