ETV Bharat / state

പാസില്ലാതെ എത്തുന്നത് തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് വിന്യാസം

കാസര്‍കോട്ടെ 34 അതിര്‍ത്തി പ്രദേശങ്ങളില്‍ സായുധ പൊലീസിനെ വിന്യസിച്ചു.

kasaragod border checking  അതിര്‍ത്തി പാസ്  മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍  ക്വാറന്‍റൈന്‍ നിയമലംഘനം  അതിര്‍ത്തി പൊലീസ്
പാസില്ലാതെ എത്തുന്നത് തടയാന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ പൊലീസ് വിന്യാസം
author img

By

Published : May 14, 2020, 7:45 PM IST

കാസര്‍കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടക അതിര്‍ത്തികളിലെ ഊടുവഴികളിലൂടെ പാസില്ലാതെ എത്തുന്നത് തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് വിന്യാസം ഊര്‍ജ്ജിതമാക്കി. 34 സ്ഥലങ്ങളിലാണ് സായുധ പൊലീസിനെ വിന്യസിച്ചത്. തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റിന് പുറമെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 22 അതിര്‍ത്തി പ്രദേശങ്ങിലും ആദൂരിലെ ഒമ്പത് അതിര്‍ത്തികളിലും ബദിയടുക്കയില്‍ മൂന്നിടങ്ങളിലും സായുധ പൊലീസിനെ നിയോഗിച്ചു. കൂടാതെ ബന്തടുക്ക, മാണിമൂല, പാണത്തൂര്‍ എന്നിവിടങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം ക്വാറന്‍റൈന്‍ നിയമലംഘനത്തിന് മെയ് 12, 13 തീയതികളിലായി എട്ട് പേര്‍ക്കെതിരെ കേസെടുക്കുകയും അവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.