ETV Bharat / state

അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക സർക്കാർ - border control

തലപ്പാടി അതിർത്തിയിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പരിശോധിക്കുകയാണ്

Karnataka government tightens border control  Karnataka government  അതിർത്തിയിൽ നിയന്ത്രണം കർശനമാക്കി  കർണാടക സർക്കാർ  border control  അതിർത്തിയിൽ നിയന്ത്രണം
അതിർത്തിയിൽ നിയന്ത്രണം കർശനമാക്കി കർണാടക സർക്കാർ
author img

By

Published : Mar 19, 2021, 9:46 AM IST

Updated : Mar 19, 2021, 12:41 PM IST

കാസർകോട്: അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും കൊവിഡ് പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങി കര്‍ണാടക. ദക്ഷിണകന്നഡ ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച ഉത്തരവിറക്കിയതോടെ ദിവസേന മംഗളൂരുവിലേക്ക് പോകുന്നവര്‍ ആശങ്കയിലായി. സംസ്ഥാന അതിര്‍ത്തി കടന്നു പോകുന്നവര്‍ക്ക് കൊവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് അറിയിപ്പ്. ഇതോടെ തലപ്പാടി വഴി പോകുന്നവര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി തുടങ്ങി. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ശനിയാഴ്‌ച മുതല്‍ അതിര്‍ത്തി കടത്തി വിടില്ല. കോളജ് വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്ക് മംഗളൂരുവില്‍ പോകുന്നവരുമാണ് ഇതോടെ ബുദ്ധിമുട്ടിലായത്.

അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക സർക്കാർ

നേരത്തെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങൾ തടയുമെന്നറിയിച്ച് യുവജന രാഷ്‌ട്രീയ സംഘടനകള്‍ രംഗത്ത് എത്തിയതോടെയാണ് നിലപാടില്‍ നിന്നും കര്‍ണാടക അയഞ്ഞത്. തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് സുബ്ബയ്യ റൈ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കുന്നുണ്ട്. കേരള, മഹാരാഷ്‌ട്ര അതിര്‍ത്തി കടക്കാന്‍ കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് രണ്ട് ദിവസം മുമ്പ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ അറിയിപ്പ് വന്നിരുന്നു.

Last Updated : Mar 19, 2021, 12:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.