ETV Bharat / state

കലോത്സവത്തിനൊരുങ്ങി കാഞ്ഞങ്ങാട് - പരിസ്ഥിതി സൗഹൃദ മേള

ഈ മാസം 28 മുതല്‍ ഡിസംബര്‍ 1 വരെയാണ് സ്കൂള്‍ കലോത്സവം നടക്കുന്നത്. പരിസ്ഥിതി സൗഹൃദ മേളയാണ് ഇത്തവണ നടക്കുന്നത്.

പരിസ്ഥിതി സൗഹാര്‍ദ ബോര്‍ഡുകള്‍
author img

By

Published : Nov 16, 2019, 4:48 PM IST

Updated : Nov 16, 2019, 5:59 PM IST

കാസര്‍കോട്: കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം. ഈ മാസം 28 മുതല്‍ ഡിസംബര്‍ 1 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ വിജയത്തിനായി വിപുലമായ പ്രചരണ പരിപാടികളാണ് നടക്കുന്നത്. ഇവയെല്ലാം പരിസ്ഥിതി സൗഹാര്‍ദമാണെന്നതും ശ്രദ്ധേയമാണ്.

കലോത്സവത്തിനൊരുങ്ങി കാഞ്ഞങ്ങാട്

28 വര്‍ഷത്തിനു ശേഷമാണ് കാസര്‍കോടിന്‍റെ മണ്ണിലേക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവം എത്തുന്നത്. ഇതിനോടകം തന്നെ ചിത്രംവരയായും ശില്പ നിര്‍മ്മാണമായുമെല്ലാം കലോത്സവാരവം ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ മേളയെന്ന വിശേഷണത്തിനായി പ്രത്യേകതരം തുണി ഉപയോഗിച്ചുള്ള ബോര്‍ഡുകളാണ് പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Intro:

കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റ പ്രചരണപരിപാടികള്‍ സജീവമായി. ഈ മാസം 28 മുതല്‍ ഡിസംബര്‍ 1 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റ വിജയത്തിനായി വിപുലമായ പ്രചരണ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. പരിസ്ഥിതി സൗഹൃദ മാര്‍ഗ്ഗങ്ങളാണ് പ്രചരണത്തിനായി ഉപയോഗിക്കുന്നത്.

Body:28 വര്‍ഷത്തിനു ശേഷം വിരുന്നിനെത്തുന്ന കൗമാര കലോത്സവത്തിന് ബഹുജന പങ്കാളിത്തം ഉറപ്പു വരുത്താന്‍ ലക്ഷ്യമിട്ട് വ്യത്യസ്തമായ പ്രചരണ പരിപാടികളാണ് നടന്നു വരുന്നത്.ചിത്രംവരയും,ശില്പ നിര്‍മ്മാണവും,കലാപരിപാടികളും ആയി കലോത്സവാരവം പരമാവധി ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു,ഇതിനു പുറമെ പരിസ്ഥിതി സൗഹൃദ മേളയെന്ന വിശേഷണത്തെ അര്‍ത്ഥവത്താക്കുന്ന പ്രത്യേകതരം തുണി ഉപയോഗിച്ചുള്ള ബോര്‍ഡുകളാണ് പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ബൈറ്റ്
സുകുമാരന്‍പൂച്ചക്കാട്,
പ്രചരണകമ്മറ്റി

കലോത്സവ ജേതാക്കള്‍ക്ക് ഉള്ള സ്വര്‍ണ്ണക്കപ്പ് 25-ന് കാഞ്ഞങ്ങാട് എത്തും.കപ്പിന് പ്രത്യേക സ്വീകരണവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.മുപ്പത് വേദികളാണ് കലോത്സവത്തിനായി ഒരുങ്ങുന്നത്.പതിനായിരത്തിനടുത്ത് കലാപ്രതിഭകള്‍ നാലു ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തില്‍ മാറ്റുരക്കും.മത്സരത്തിനപ്പുറം ആസ്വാദകരുടെ മനംകുളിര്‍പ്പിക്കുന്ന കലാപ്രകടനങ്ങളുടെ പ്രതീക്ഷയിലാണ് കാഞ്ഞങ്ങാട്.
ഇ ടി വി ഭാരത്
കാസർകോട്Conclusion:
Last Updated : Nov 16, 2019, 5:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.