കാസർകോട് : കാഞ്ഞങ്ങാട് നഗരസഭ കൃഷി ഓഫിസിൽ വിജിലൻസ് റെയ്‌ഡ്. ഡാറ്റ ബാങ്കിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് വിജിലൻസ് നടപടി. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് കൃഷി ഓഫിസിനെതിരെ നേരത്തേ പരാതി ഉയർന്നിരുന്നു.
ALSO READ: Acid Attack|കല്യാണവാഗ്‌ദാനം നിരസിച്ചു ; വിവാഹിതയെ 23 കാരന്‍ ആസിഡൊഴിച്ച് കൊന്നു
ചിലർക്ക് ഭൂമി തരംതിരിക്കൽ വേഗത്തിലാവുകയും മറ്റുള്ളവർക്ക് വലിയ കാലതാമസം നേരിടുന്നതായും ആരോപണം ഉയർന്നിരുന്നു. ഇതേതുടര്‍ന്ന്, കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.