ETV Bharat / state

മണിയുടെ പാട്ടും പാടി ജനങ്ങളുടെ വോട്ട് തേടി കലാഭവൻ രാജു

നിരവധി വേദികളിൽ കലാഭവൻ മണിയുടെ അപര വേഷത്തിൽ നിറഞ്ഞു നിന്ന കലാകാരനാണ് കലാഭവൻ രാജു

Kalabhavan Raju  kalabhavan mani  മണിയുടെ പാട്ടും പാടി  കലാഭവൻ രാജു  കലാഭവൻ മണി  Mani's song
മണിയുടെ പാട്ടും പാടി ജനങ്ങളുടെ വോട്ട് തേടി കലാഭവൻ രാജു
author img

By

Published : Dec 4, 2020, 1:29 PM IST

Updated : Dec 4, 2020, 4:32 PM IST

കാസർകോട്: കലാഭവൻ മണിയുടെ പാട്ടുകളുമായി വോട്ടർമാരുടെ മനസ് കീഴടക്കാനൊരുങ്ങി സ്ഥാനാർഥിയായ കലാഭവൻ രാജു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കളനാട് ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന സ്ഥാനാർഥിയാണ് കലാഭവൻ രാജു. നിരവധി വേദികളിൽ കലാഭവൻ മണിയുടെ അപര വേഷത്തിൽ നിറഞ്ഞു നിന്ന കലാകാരനാണ് രാജു. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കലാവേദിയിൽ നിന്നും രാഷ്‌ട്രീയ രംഗത്തേക്കിറങ്ങിയപ്പോഴും ജീവിതത്തിന്‍റെ ഭാഗമായ കലാഭവനെയും കലാഭവൻ മണിയെയും കൈ വിടുന്നില്ല ഈ കലാകാരൻ.

മണിയുടെ പാട്ടും പാടി ജനങ്ങളുടെ വോട്ട് തേടി കലാഭവൻ രാജു

വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ പല വഴികൾ തേടുമ്പോഴാണ് തന്‍റെയുള്ളിലെ കലാവാസനകൾ രാജു പ്രചാരണത്തിന് പ്രയോഗിച്ചത്. പട്ടികജാതി സംവരണ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന രാജു ചെമ്മനാട് പഞ്ചായത്ത് അംഗമാണ്. തദ്ദേശ പോരിൽ രണ്ടാമങ്കത്തിന് ഇറങ്ങുമ്പോൾ പാട്ട് പാടി വോട്ട് പെട്ടിയിൽ വീഴ്ത്താമെന്ന കണക്കുകൂട്ടലിലാണ് സ്ഥാനാർഥി. പാർട്ടി പ്രവർത്തകരും രാജുവിനൊപ്പം പാട്ട് പാടി കൂടെയുണ്ട്.

Last Updated : Dec 4, 2020, 4:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.