കാസർകോട് : കെ റെയിലുമായി ബന്ധപ്പെട്ട് ഭൂമി അളക്കല്‍ ആരംഭിച്ചിട്ടില്ലെന്നും പദ്ധതിക്ക് നേതൃത്വം നൽകുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ട്‌മെന്‍റ്, മാർക്ക് ചെയ്യല്‍ നടപടികളിലേക്ക് മാത്രമേ കടന്നിട്ടുള്ളൂവെന്നും റവന്യൂ മന്ത്രി കെ. രാജൻ. സർക്കാർ സാമ്പത്തിക സൗകര്യങ്ങൾ ഒരുക്കിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുന്ന (Land Acquisition For K Rail Project) നടപടികൾ ആരംഭിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
READ MORE: അതിവേഗ റെയില്‍; സാമൂഹികാഘാത പഠനവുമായി സര്‍ക്കാര്‍ മുന്നോട്ട്
ഭൂരഹിതരായിട്ടുള്ള, ഭൂമി പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ കഴിയുന്ന തരത്തിൽ ഡാഷ് ബോർഡ് തയ്യാറാക്കും. ഡിസംബറോടുകൂടി ഇതോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കും.
ഭൂരഹിതരുടെയും വർഷങ്ങളായി താമസിച്ചിട്ടും പട്ടയം കിട്ടാത്തവരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നതായിരിക്കും ഇത്. പരമാവധി പേർക്ക് പട്ടയം നൽകാൻ കഴിയുമെന്നാണ് വിചാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.