ETV Bharat / state

ജലശോഷണം തടയാനായി കേന്ദ്ര ജലശക്തി മിഷന്‍

ഭൂഗര്‍ഭ ജലശോഷണം രൂക്ഷമായ സാഹചര്യത്തിലാണ് രാജ്യത്തെ 25 ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

author img

By

Published : Jul 6, 2019, 6:52 PM IST

Updated : Jul 6, 2019, 8:09 PM IST

jalashakthi mission

കാസർകോട്: ഭൂഗര്‍ഭ ജലശോഷണം തടയുന്നതിനുള്ള പദ്ധതികളുമായി കേന്ദ്ര ജലശക്തി മിഷന്‍. ജില്ലയിലെ സാഹചര്യങ്ങള്‍ പഠനവിധേയമാക്കി നാല് മാസത്തിനകം വിശദമായി പദ്ധതി തയ്യാറാക്കും. ഭൂഗര്‍ഭ ജലശോഷണം രൂക്ഷമായ സാഹചര്യത്തിലാണ് കാസര്‍കോട് ഉള്‍പ്പെടെ രാജ്യത്തെ 25 ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ജലശോഷണം തടയാനായി കേന്ദ്ര ജലശക്തി മിഷന്‍

ജലശക്തി മിഷന്‍റെ ഉന്നത ഉദ്യോഗസ്ഥന്‍ കാസര്‍കോട്ടെ വിവിധ വകുപ്പ് തലവന്‍മാരുമായും തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളുമായും ചർച്ച നടത്തി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. ഭൂഗര്‍ഭ ജലത്തിന്‍റെ അനിയന്ത്രിതമായ ഉപയോഗമാണ് ജലനിരപ്പ് ക്രമാതീതമായി താഴുന്നതിന് കാരണമായത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിനായി മഴവെള്ളസംരക്ഷണം കാര്യക്ഷമമാക്കണമെന്ന് കേന്ദ്ര പ്രതിനിധി അശോക് കുമാര്‍ ഐഎഎസ് പറഞ്ഞു. ജില്ലയിലെ നിലവിലെ ഭൂഗര്‍ഭ ജലത്തിന്‍റെ അളവ് ആശങ്കക്ക് ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലയുടെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിനുള്ള ഉന്നതതല സംഘം അടുത്തയാഴ്ച കാസര്‍കോട്ടെത്തും. നിലവിലുള്ള ജലസേചന രീതികള്‍ ശാസ്ത്രീയമാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്.

Intro:കാസര്‍കോട്ടെ ഭൂഗര്‍ഭ ജലശോഷണം തടയുന്നതിനുള്ള പദ്ധതികളുമായി കേന്ദ്ര ജലശക്തി മിഷന്‍. ജില്ലയിലെ സാഹചര്യങ്ങള്‍ പഠനവിധേയമാക്കി നാല് മാസത്താനികം വിശദമായി പദ്ധതി തയ്യാറാക്കും. ഇതിനുള്ള വിദഗ്ധ സംഘം അടുത്തയാഴ്ച ജില്ലയിലെത്തും.

Body:
ഭൂഗര്‍ഭ ജലശോഷണം രൂക്ഷമായ സാഹചര്യത്തിലാണ് കാസര്‍കോട് ഉള്‍പ്പെടെയുള്ള രാജ്യത്തെ 25 ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ടെത്തിയ ജലശക്തി മിഷന്റെ ഉന്നത ഉദ്യോഗസ്ഥന്‍ കാസര്‍കോട്ടെ വിവിധ വകുപ്പു തലവന്‍മാരുമായും തദ്ദേശ സ്ഥാപന പ്രതിനിധികളുമായും ആശയവിനിമയം നടത്തി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. ഭൂഗര്‍ഭ ജലത്തിന്റെ അനിയന്ത്രിതമായ ഉപയോഗമാണ് ജലനിരപ്പ് ക്രമാതീതമായി താഴുന്നതിന് കാരണമായതെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. മഴപ്പെയ്ത്തില്‍ ലഭിക്കുന്ന ജല സംരക്ഷണം കാര്യക്ഷമമാക്കണമെന്നാണ് കേന്ദ്ര പ്രതിനിധി അശോക് കുമാര്‍ ഐ.എ.എസ് പറഞ്ഞു. ജില്ലയിലെ നിലവിലെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് ആശങ്കക്കിടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബൈറ്റ്- അശോക് കുമാര്‍ ഐ.എ.എസ്

വരും ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയുടെ വിവിധ മേഖലകളില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തും. തുടര്‍ന്ന് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിനുള്ള ഉന്നതതല സംഘം അടുത്തയാഴ്ച കാസര്‍കോട്ടെത്തും. നിലവിലുള്ള ജലസേചന രീതികള്‍ ശാസ്ത്രീയമാക്കുന്നതിനാണ് ജലശക്തി അഭിയാന്‍ പ്രഥമ പരിഗണന നല്‍കുന്നത്.

Conclusion:ഇടിവി ഭാരത്
കാസര്‍കോട്
Last Updated : Jul 6, 2019, 8:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.