ETV Bharat / state

Ram Nath Kovind | രാഷ്ട്രപതി നാളെ കാസർകോട് ; അതീവ സുരക്ഷ, ഗതാഗത നിയന്ത്രണം - കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങ്‌

Ram Nath Kovind : രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും

Indian President Kasargode Visit  Ram Nath Kovind  Traffic control at Kasargode  രാഷ്ട്രപതി നാളെ കാസർകോട്  കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങ്‌  രാംനാഥ് കോവിന്ദ്
Ram Nath Kovind: രാഷ്ട്രപതി നാളെ കാസർകോട്: അതീവ സുരക്ഷ, ഗതാഗത നിയന്ത്രണം
author img

By

Published : Dec 20, 2021, 3:53 PM IST

കാസർകോട് : Ram Nath Kovind : രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ കാസർകോട് നാളെ ഗതാഗത നിയന്ത്രണവും അതി സുരക്ഷയും. രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെയാണ് ഗതാഗത നിയന്ത്രണം. ദേശീയപാതയിലെ മീങ്ങോത്ത് മുതല്‍ ചട്ടഞ്ചാല്‍ വരെയും സംസ്ഥാന പാതയിലെ പള്ളിക്കര മുതല്‍ കളനാട് വരെയും ചട്ടഞ്ചാല്‍ മുതല്‍ മാങ്ങാട് വഴി കളനാട് വരെയുള്ള ക്രോസ് റോഡിലുമാണ് ഗതാഗത നിയന്ത്രണം.

ബസ്, മറ്റ് ചെറു വാഹനങ്ങള്‍ എന്നിവ നിയന്ത്രണ വിധേയമായി കടത്തിവിടും. എന്നാല്‍ അമിത ഭാരവുമായി വരുന്ന വലിയ വാഹനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ ഇതുവഴി കടത്തി വിടില്ല. സംസ്ഥാന, ജില്ല പ്രോട്ടോകോൾ ഉന്നത ഉദ്യോഗസ്ഥരാണ്‌ സുരക്ഷ ഒരുക്കുന്നത്‌.

ഇന്ന് മുതൽ പെരിയ ക്യാമ്പസ്‌ പൊലീസ്‌ വലയത്തിലാണ്. ജില്ല പൊലീസ്‌ മേധാവി പി.ബി രാജീവ്‌, ഇന്‍റലിജൻസ്‌ എസ്‌പി വിജയകുമാർ എന്നിവരുൾപ്പടെ അഞ്ച്‌ എസ്‌പിമാർക്കാണ് ചുമതല. 14 ഡിവൈഎസ്‌പിമാർ, 24 ഇൻസ്‌പെക്‌ടർമാർ, 122 എസ്‌ഐമാർ എന്നിവരുടെ നേതൃത്വത്തിൽ 1233 പൊലീസുകാരെ വിന്യസിക്കും.

ALSO READ: യുവാവിനെ കാണാതായതില്‍ വൻ ട്വിസ്റ്റ്; ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടത് ഭാര്യയും കാമുകനും ചേർന്ന്

കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി പകൽ ഒന്നോടെ പെരിയ ക്യാമ്പസിലെ ഹെലിപാഡിലെത്തും. ഇവിടെ നിന്ന്‌ ഹോട്ടൽ താജ്‌ റിസോർട്ടിലേക്ക്‌ പോകും. മൂന്നിന്‌ ഇവിടെ നിന്ന്‌ സർവകലാശാലയിലേക്ക്‌ യാത്ര തിരിക്കും.

3.20ന്‌ ക്യാമ്പസിലെത്തും. തുടർന്ന്‌ രാഷ്‌ട്രപതി, ഗവർണർ എന്നിവരും 14 ഡീൻമാരും പങ്കെടുക്കുന്ന ബിരുദദാന ഘോഷയാത്ര നടക്കും. 3.30ന്‌ ബിരുദദാന സമ്മേളനം ആരംഭിക്കും.

742 വിദ്യാർഥികളാണ്‌ ബിരുദം ഏറ്റുവാങ്ങാനുള്ളതെങ്കിലും കൊവിഡ്‌ നിയന്ത്രണം കാരണം 24 പഠന വകുപ്പുകളിലെ 563 വിദ്യാർഥികളാണ്‌ പങ്കെടുക്കുക. രക്ഷിതാകൾക്ക്‌ വേദിക്ക്‌ പുറത്ത്‌ ചടങ്ങ്‌ കാണാൻ തത്സമയ സംപ്രേഷണം ഉണ്ടാകും.

പെരിയയിലെ ഹെലിപാഡിൽ കൊച്ചിയിൽ നിന്നുള്ള വ്യോമസേനയുടെ ഹെലികോപ്‌റ്റർ ട്രയൽ റൺ നടത്തി. ഹെലിപാഡിൽനിന്ന്‌ വാഹന വ്യൂഹത്തിന്‍റെ ട്രയൽ റണ്ണും നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.