കാസർകോട്: ദക്ഷിണ കർണാടകയിൽ കൊവിഡ് സമൂഹ വ്യാപന ഭീതി ഉയർത്തുമ്പോൾ കാസർകോടും ആശങ്കയിൽ. അതിർത്തി പഞ്ചായത്തുകളിലെ ആയിരങ്ങളാണ് ദിവസവും കർണാടകയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ ദക്ഷിണ കർണാടകയിലെ മംഗളൂരു, വിട്ല, പുത്തൂർ, ഈശ്വരമംഗല, ജാൽസൂർ തുടങ്ങിയ ഇടങ്ങളുമായുള്ള ജനങ്ങളുടെ ഇടപെടൽ കൂടി. ദക്ഷിണ കർണാടകയിൽ ഉയരുന്നതിന് ആനുപാതികമായാണ് അതിർത്തി പഞ്ചായത്തുകളിലും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിർത്തികളിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിക്കപ്പെട്ടവരെല്ലാം ദിവസവും കർണാടകയിലെ പ്രദേശങ്ങളുമായി ബന്ധപ്പെടുന്നവരാണ്. അവരുടെ സമ്പർക്കങ്ങളിലൂടെ ബന്ധുക്കളിലും രോഗം പകർന്നിട്ടുണ്ട്. അതിർത്തി മേഖലകളിൽ സമ്പർക്ക ഭീഷണി ഉയർത്തുന്ന ഘടകവും ഇതാണ്.
ദക്ഷിണ കർണാടകയിൽ കൊവിഡ് വ്യാപനത്തിൽ വർധനവ്; ആശങ്കയിൽ കാസർകോട്
അതിർത്തികളിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിക്കപ്പെട്ടവരെല്ലാം ദിവസവും കർണാടകയിലെ പ്രദേശങ്ങളുമായി ബന്ധപ്പെടുന്നവരാണ്