ETV Bharat / state

മൊട്ടയടിച്ച വേറിട്ട പ്രതിഷേധം തിരിച്ചടിച്ചടിയായി; പത്മരാജന് കോൺഗ്രസില്‍ സസ്പെൻഷൻ - ഹൊസ്ദുർഗ് തല മൊട്ടയടിച്ച് പ്രതിഷേധം

Head Shaving Protest kasaragod : സഹകരണ ബാങ്കിലെ ക്രമക്കേടിനെതിരെ വേറിട്ട പ്രതിഷേധവുമായാണ് പത്മരാജൻ എത്തിയിത് തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചതിന് പത്മരാജനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്‌ത സർക്കുലർ പുറത്ത്

hair cut suspended  തല മുണ്ഡനം ചെയ്‌ത് പ്രതിഷേധം  Protest by cutting hair kasaragod  മുടി മുറിച്ച് പ്രതിഷേധം  Protest by cutting hair kasaragod  Padmarajan suspended from party  പത്മരാജന് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ  Congress leader Suspended from the party kasaragod  Padmarajan suspended from party  പത്മരാജനെ പാർട്ടി സസ്പെൻഡ് ചെയ്തു  സഹകരണ ബാങ്കിലെ ക്രമക്കേട്  Irregularity in Cooperative Bank  ഹൊസ്ദുർഗ് തല മൊട്ടയടിച്ച് പ്രതിഷേധം  Hozdurg Head Shaving Protest
Hozdurg Congress leader Head Shaving Protest
author img

By ETV Bharat Kerala Team

Published : Dec 20, 2023, 1:20 PM IST

കാസർകോട് : തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ച കോൺഗ്രസ്‌ നേതാവിനെതിരെ കർശന നടപടിയുമായി പാർട്ടി. കോൺഗ്രസ്‌ ഭരിക്കുന്ന ഹൊസ്‌ദുർഗ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ നടപടി ഇല്ലെന്ന് ആരോപിച്ചായിരുന്നു പത്മരാജൻ പ്രതിഷേധിച്ചത് Congress leader Suspended from the party in kasaragod for the reason Head Shaving Protest .

ഇതേതുടർന്ന് കോൺഗ്രസ് നേതാവായ പത്മരാജൻ ഐങ്ങോത്തിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തു എന്ന് കാസർകോഡ് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്‍റ് പി. കെ ഫൈസൽ അറിയിച്ചു. പ്രതിഷേധത്തിൽ പത്മരാജനോടൊപ്പമുണ്ടായിരുന്ന കെ. ചന്ദ്രൻ , വി. പ്രദീപൻ, എച്ച്. ബാലൻ, ജയശ്രീ, കെ.വി നാരായണൻ എന്നിവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തതായി പി. കെ ഫൈസൽ അറിയിച്ചു.

പത്മരാജനെ പ്രവാസി കോൺഗ്രസ്‌ ജില്ല പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ സംസ്ഥാന കമ്മിറ്റിക്ക് ഡിസിസി കത്ത് നൽകിയിട്ടുണ്ട്. ഹോസ്‌ദുർഗ് അസി. രജിസ്ട്രാർ ഓഫീസിന് മുന്നിലാണ് ഇന്നലെ ( ഡിസംബർ 19 ചൊവ്വാഴ്‌ച ) പത്മരാജന്‍ തല മുണ്ഡനം ചെയ്‌ത് പ്രതിഷേധം അറിയിച്ചത്.

പാർട്ടി സർക്കുലർ ഇങ്ങനെ : ഡിസംബർ 24 ന് നടക്കുന്ന ഹൊസ്‌ദുർഗ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സരിക്കുകയും സോഷ്യൽ മീഡിയകളിലും ദൃശ്യ മാധ്യമങ്ങളിലും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തിയതിന്‍റെ പേരിലും കെ. പത്മരാജൻ, കെ. ചന്ദ്രൻ , വി. പ്രദീപൻ, എച്ച്. ബാലൻ, ജയശ്രീ, കെ.വി നാരായണൻ എന്നിവരെ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി പാർട്ടി സസ്പെൻഡ് ചെയ്‌തു.

പത്മരാജന്‍റെ ആരോപണങ്ങൾ : 2021 ൽ യൂത്ത് കോൺഗ്രസിന്‍റെ മലയോരത്തുള്ള ഉന്നത നേതാവ് ഇടപെട്ട് ഓവർ വാല്യൂവേഷൻ നടത്തി ബാങ്ക് പരിധിക്ക് പുറത്തുള്ള വസ്‌തുവിന് ഉടമയായ സ്ത്രീയെ തെറ്റിധരിപ്പിച്ച് നാല്‌പത് ലക്ഷം രൂപ എടുത്തു. ബാങ്കിന്‍റെ ഡയറക്‌ടർമാരിൽ ചിലർ ക്രമവിരുദ്ധമായി ലോൺ ഇടപാട് നടത്തിയത് പരാതിയായി നൽകിയെങ്കിലും നടപടിയോ മറുപടിയോ ഇല്ല. പരസ്യങ്ങളുടെ പേരിലും തട്ടിപ്പ് നടക്കുന്നു.

ബോർഡ്‌ യോഗങ്ങൾ അവസാനിച്ച ശേഷവും ബോർഡിൽ വെക്കാത്ത പല തീരുമാനങ്ങളും മിനുട്‌സ് ബുക്കിൽ തിരുകി കയറ്റിയത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഇല്ലെന്നും പത്മരാജൻ ആരോപിച്ചിരുന്നു.

also read : സഹകരണ ബാങ്കിലെ ക്രമക്കേട്; കോൺഗ്രസ് ഭരണസമിതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് നേതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.