കാസര്‍കോട്: രോഗലക്ഷണങ്ങൾ ഇല്ലാത്ത ജില്ലയിലെ കൊവിഡ് രോഗികളെ വീടുകളിൽ തന്നെ ചികിത്സിക്കും. കൂടുതല്‍ രോഗികളെ ഒരേ സമയം സിഎഫ്‌എല്‍ടിസികളില്‍ പ്രവേശിപ്പിക്കുന്നതിന് പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയില്‍ 21 സിഎഫ്‌എല്‍ടിസികളിലായി 4283 രോഗികളെ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു. ഇതിന് പുറമേ 10 സിഎഫ്‌എല്‍ടിസികളിലായി 1464 ബെഡുകളാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. സർക്കാർ മാർഗ നിർദേശപ്രകാരം വീട്ടിൽ ചികിത്സയിലുള്ള കൊവിഡ് രോഗികൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികള്‍ക്ക് ചികിത്സ വീട്ടില്‍ - കൊവിഡ് വാര്‍ത്തകള്‍
വീട്ടിൽ ചികിത്സയിലുള്ള കൊവിഡ് രോഗികൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.