ETV Bharat / state

വിങ്ങലായി ആ ചിത്രം; തൂങ്ങിയാടുന്ന കുഞ്ഞുടുപ്പുകൾ വരച്ചയാൾ ഇവിടെയുണ്ട്

മരക്കൊമ്പില്‍ തൂങ്ങിയാടുന്ന രണ്ട് കുഞ്ഞുടുപ്പുകളുടെ ചിത്രമാണ് വാളയാറിന്റെ പ്രതീകമായി മലയാളിയുടെ ഉള്ളുപൊള്ളിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്ന ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് മഞ്ജിമയുടെ കലാസൃഷ്ടി പ്രചരിക്കപ്പെടുന്നത്

മരക്കൊമ്പില്‍ തൂങ്ങിയാടുന്ന കുഞ്ഞുടുപ്പുകൾ വരച്ചവൾ ഇവിടെയുണ്ട്: പ്രതിഷേധത്തിന്‍റെ ശബ്ദമായി മഞ്ജിമ
author img

By

Published : Oct 31, 2019, 9:14 PM IST

Updated : Oct 31, 2019, 11:19 PM IST

കാസര്‍കോട്: വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ മനുഷ്യ മനസുകളെ നൊമ്പരപ്പെടുത്തുന്ന ഒരു ചിത്രവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. മരക്കൊമ്പില്‍ തൂങ്ങിയാടുന്ന രണ്ട് കുഞ്ഞുടുപ്പുകളുടെ ചിത്രമാണ് വാളയാറിന്‍റെ പ്രതീകമായി മലയാളിയുടെ ഉള്ളുപൊള്ളിക്കുന്നത്.

വിങ്ങലായി ആ ചിത്രം; തൂങ്ങിയാടുന്ന കുഞ്ഞുടുപ്പുകൾ വരച്ചയാൾ ഇവിടെയുണ്ട്

സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്ന ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് മഞ്ജിമയുടെ കലാസൃഷ്ടിയും പ്രചരിക്കപ്പെടുന്നത്. നിലപാടുകള്‍ അറിയിക്കാന്‍ ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്തുന്ന എഴുത്തുകാരിയും ചിത്രകാരിയും കൂടിയാണ് കാസര്‍കോട് പുളുവിഞ്ചി സ്വദേശിനി മഞ്ജി ചാരുത എന്ന മഞ്ജിമ. പിജി പരീക്ഷകളുടെ തയ്യാറെടുപ്പിനിടെയാണ് വാളയാര്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്ത മഞ്ജിമ ശ്രദ്ധിക്കുന്നത്. ഇച്ചീച്ചി എന്ന കവിതയുടെ ചില ഭാഗം വായിച്ചുതീര്‍ത്തതേ ഉള്ളൂ. മനുഷ്യത്തം തൊട്ടുതീണ്ടാത്തവരാല്‍ കൊല ചെയ്യപ്പെട്ട കുരുന്നുകളുടെ നീതിനിഷേധം തീര്‍ത്ത സങ്കടക്കടലാണ് മഞ്ജിമ കടലാസില്‍ വരച്ചത്. അനാഥമായ രണ്ട് കുഞ്ഞുടുപ്പുകള്‍, എനിക്ക് പൊള്ളുന്നു, അവര്‍ക്ക് നീതിവേണം, ഇല്ലെങ്കില്‍ ഇതുവരെ പഠിച്ച ജനാധിപത്യം എന്ന വാക്കിന് അര്‍ഥമില്ലാതാകും. മനസിന്‍റെ നീറ്റലാണ് ആ ചിത്രമെന്ന് മഞ്ജിമ അടിവരയിടുന്നു.

ചിത്രങ്ങള്‍ കണ്ട് ഫോൺ നമ്പർ തേടിപ്പിടിച്ച് അമ്മമാരടക്കം മഞ്ജിയെ വിളിക്കുന്നുണ്ട്. സങ്കടങ്ങള്‍ പറയുമ്പോള്‍ കണ്ണീരൊഴുക്കാനല്ലാതെ മഞ്ജിമക്ക് മറ്റൊന്നിനും കഴിയുമായിരുന്നില്ല. വേദനയിറ്റുന്ന ചിത്രം സമൂഹം ഏറ്റെടുക്കുന്നതിലുള്ള ചാരിതാര്‍ഥ്യമുണ്ട് ഈ യുവചിത്രകാരിക്ക്. കാലടി സര്‍വകലാശാല പയ്യന്നൂര്‍ കാമ്പസിലെ മലായാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ മഞ്ജി,മ പ്രളയകാലത്ത് ചിത്രങ്ങള്‍ വരച്ചു നല്‍കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിച്ചു നല്‍കിയിട്ടുണ്ട്.

Intro:വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ മനുഷ്യ മനസുകളെ നൊമ്പരപ്പെടുത്തുന്ന ഒരു ചിത്രവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. മരക്കൊമ്പില്‍ തൂങ്ങിയാടുന്ന രണ്ട് കുഞ്ഞുടുപ്പുകളുടെ ചിത്രമാണ് വാളയാറിന്റെ പ്രതീകമായി മലയാളിയുടെ ഉള്ളുപൊള്ളിക്കുന്നത്.

Body:സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്ന ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് മഞ്ജിമയുടെ കലാസൃഷ്ടിയും പ്രചരിക്കപ്പെടുന്നത്. തന്റെ നിലപാടുകള്‍ അറിയിക്കാന്‍ ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്തുന്ന എഴുത്തുകാരിയും ചിത്രകാരിയും കൂടിയാണ് കാസര്‍കോട് പുളുവിഞ്ചി സ്വദേശിനി മഞ്ജി ചാരുത എന്ന മഞ്ജിമ. പിജി പരീക്ഷകളുടെ തയ്യാറെടുപ്പിനിടെയാണ് വാളയാര്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്ത മഞ്ജിമ ശ്രദ്ധിക്കുന്നത്. ഇച്ചീച്ചി എന്ന കവിതയുടെ ചില ഭാഗം വായിച്ചുതീര്‍ത്തതേ ഉള്ളൂ. മനുഷ്യത്തം തൊട്ടുതീണ്ടാത്തവരാല്‍ കൊല ചെയ്യപ്പെട്ട കുരുന്നുകളുടെ നീതിനിഷേധം തീര്‍ത്ത സങ്കടക്കടലാണ് മഞ്ജിമ കടലാസില്‍ വരഞ്ഞത്.

ബൈറ്റ്-മഞ്ജിമ, ചിത്രം വരച്ചതിനെക്കുറിച്ച് പറയുന്നത്
ഒന്നിനും ആവാത്ത അവസ്ഥയില്‍ തന്റെ വിങ്ങല്‍ കുത്തിക്കുറിച്ച ചിത്രത്തോടൊപ്പം മഞ്ജിമ ഇങ്ങനെ എഴുതി. അനാഥമായ രണ്ട് കുഞ്ഞുടുപ്പുകള്‍, എനിക്ക് പൊള്ളുന്നു, അവര്‍ക്ക് നീതിവേണം, ഇല്ലെങ്കില്‍ ഇതുവരെ പഠിച്ച ജനാധിപത്യം എന്ന വാക്കിന് അര്‍ഥമില്ലാതാകും. മനസിന്റെ നീറ്റലാണ് തന്റെ ചിത്രമെന്ന് മഞ്ജിമ അടിവരയിടുന്നു...

ബൈറ്റ്-
ചിത്രങ്ങള്‍ കണ്ട് നമ്പറുകള്‍ തേടിപ്പിടിച്ച് അമ്മമാരടക്കം മഞ്ജിയെ വിളിക്കുന്നുണ്ട്. സങ്കടങ്ങള്‍ പറയുമ്പോള്‍ കണ്ണീരൊഴുക്കാനല്ലാതെ മഞ്ജിമക്ക് മറ്റൊന്നിനും കഴിയുമായിരുന്നില്ല. തന്റെ പ്രതിഷേധം വരയിലൂടെ സമൂഹത്തെ അറിയിക്കുകയാണ് മഞ്ജിമ. ആ ചിത്രം ഇന്ന് സമൂഹം ഏറ്റെടുക്കുന്നതിലുള്ള ചാരിതാര്‍ഥ്യമുണ്ട് ഈ യുവചിത്രകാരിക്ക്. കാലടി സര്‍വകലാശാല പയ്യന്നൂര്‍ കാമ്പസിലെ മലായളം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ മഞ്ജിമ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ചിത്രങ്ങള്‍ വരച്ചു നല്‍കിയും പണം സമാഹരിച്ചു നല്‍കിയിട്ടുണ്ട്.

പ്രദീപ് നാരായണന്‍
ഇടിവി ഭാരത്
കാസര്‍കോട്

Conclusion:
Last Updated : Oct 31, 2019, 11:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.