ETV Bharat / state

കാസർകോട് കനത്ത മഴ തുടരുന്നു, കരകവിഞ്ഞ് വഴിമാറിയൊഴുകി ചിത്താരിപ്പുഴ ; ആശങ്ക - ഗതി മാറിയൊഴുകി ചിത്താരി പുഴ

ചൈത്രവാഹിനി, തേജസ്വിനി പുഴകള്‍ കരവിഞ്ഞൊഴുകുന്നു

heavy rain in kasargod  കാസർകോട് കനത്ത മഴ  കാസർകോട് കനത്ത മഴ തുടരുന്നു  കാസർകോട് മഴക്കെടുതി  കാസർകോട് കരകവിഞ്ഞൊഴുകി പുഴകൾ  വെള്ളത്തിനടിയിലായി കാസർകോടിലെ പ്രദേശങ്ങൾ  ഗതി മാറിയൊഴുകി ചിത്താരി പുഴ  കര കവിഞ്ഞൊഴുകി പുഴകൾ
കാസർകോട് കനത്ത മഴ തുടരുന്നു; കര കവിഞ്ഞൊഴുകി പുഴകൾ
author img

By

Published : Jul 4, 2022, 7:41 PM IST

കാസർകോട് : കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. ചൈത്രവാഹിനി, തേജസ്വിനി പുഴകൾ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചിത്താരി പുഴ ഗതി മാറിയൊഴുകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. അതേസമയം കനത്ത മഴയിൽ വെളളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടുപോയ കുടുംബത്തെ അഗ്നിശമന സേന രക്ഷിച്ച് പുറത്തെത്തിച്ചു.

കാസർകോട് കനത്ത മഴ തുടരുന്നു; കര കവിഞ്ഞൊഴുകി പുഴകൾ

ചെങ്കള പഞ്ചായത്ത് നെല്ലിക്കട്ടയിൽ വൃദ്ധയായ സൗജത്തിനേയും കുടുംബാംഗങ്ങളേയുമാണ് അഗ്നിശമന സേന രക്ഷിച്ചത്. വിവിധയിടങ്ങളിൽ പാലത്തിന് മുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മലയോര മേഖലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.

Also read: കനത്ത മഴ; ഇടുക്കിയിൽ വ്യാപക നാശനഷ്‌ടം

ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കാൻ ജില്ല കലക്‌ടർ ഉത്തരവിട്ടു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ഭീഷണികളുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും നിർദേശമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.