ETV Bharat / state

കുഞ്ഞിക്കണ്ണന് വീട് നിർമിച്ച് നൽകി സര്‍ക്കാര്‍ വകുപ്പുകളും പൂർവ്വ വിദ്യാർഥികളും - kasargod

പെരിയ വില്ലേജ് ഓഫീസറുടെയും പട്ടിക വര്‍ഗ വകുപ്പിൻ്റെയും സഹായത്തോടെയാണ് അഞ്ച് സെൻ്റ് സ്ഥലം കണ്ടെത്തിയതും വകുപ്പില്‍ നിന്ന് പ്രത്യേക ഫണ്ട് ഉപയോഗിച്ച് ആറു ലക്ഷം രൂപ ചെലവില്‍ കുഞ്ഞിക്കണ്ണനും കുടുംബത്തിനും വീട് വെച്ച് നല്‍കിയത്.

കുഞ്ഞിക്കണ്ണൻ  വീട് നിർമാണം  പെരിയ വില്ലേജ് ഓഫീസർ  പട്ടിക വര്‍ഗ വകുപ്പ്  പെരിയ വില്ലേജ് ഓഫീസർ  കുഞ്ഞിക്കണ്ണൻ  kunjikannan  home making  periya village officer  kasargod  കാസർകോട് വാർത്ത
കുഞ്ഞിക്കണ്ണന് വീട് നിർമിച്ച് നൽകി സര്‍ക്കാര്‍ വകുപ്പുകളും പൂർവ്വ വിദ്യാർഥികളും
author img

By

Published : Jan 1, 2020, 1:09 AM IST

കാസർകോട്: പെരിയ കാലിയടുക്കത്തെ കുഞ്ഞിക്കണ്ണനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സുരക്ഷിതമായി അന്തിയുറങ്ങാം. പട്ടിക വര്‍ഗ വകുപ്പിൻ്റെ റവന്യൂ വകുപ്പിൻ്റെയും നേതൃത്വത്തില്‍ നിര്‍മിച്ച വീട് കുടുംബത്തിന് കൈമാറി. കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നതിനിടെയാണ് കുഞ്ഞിക്കണ്ണന്‍ മരത്തില്‍ നിന്നും വീണ് കിടപ്പിലാകുന്നത്. ദുരിതപൂര്‍ണമായ ജീവിതങ്ങള്‍ക്കൊടുവില്‍ മനുഷ്യസ്‌നേഹികളുടെ സ്‌നേഹ സ്പര്‍ശം കുഞ്ഞിക്കണ്ണനെ തേടിയെത്തി.

കുഞ്ഞിക്കണ്ണന് വീട് നിർമിച്ച് നൽകി സര്‍ക്കാര്‍ വകുപ്പുകളും പൂർവ്വ വിദ്യാർഥികളും

അടച്ചുറപ്പുള്ള വീടിനായി സര്‍ക്കാര്‍ വകുപ്പുകളും കുഞ്ഞിക്കണ്ണൻ്റെ പഴയ സഹപാഠികളും കൈകോര്‍ത്തു. സ്വന്തമായി ഒരു വീടെന്ന സ്വപനം യാഥാര്‍ഥ്യമായപ്പോള്‍ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് നന്ദി പറയാന്‍ വാക്കുകളില്ലായിരുന്നു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വീടിൻ്റെ താക്കോല്‍ കുഞ്ഞിക്കണ്ണനും കുടുംബത്തിനും കൈമാറി.

ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ് പെരിയ വില്ലേജ് ഓഫീസറുടെയും പട്ടിക വര്‍ഗ വകുപ്പിൻ്റെയും സഹായത്തോടെ അഞ്ച് സെൻ്റ് സ്ഥലം കണ്ടെത്തിയതും വകുപ്പില്‍ നിന്ന് പ്രത്യേക ഫണ്ട് ഉപയോഗിച്ച് ആറു ലക്ഷം രൂപ ചെലവില്‍ കുഞ്ഞിക്കണ്ണനും കുടുംബത്തിനും വീട് വെച്ച് നല്‍കിയതും. നവോദയ വിദ്യാലയയിലെ പഴയ കൂട്ടുകാരനെ സഹായിക്കാന്‍ ഏഴാം തരത്തിലെ പൂര്‍വ വിദ്യാര്‍ഥികളും കൈ കോര്‍ത്തു. ഒപ്പം ഇപ്പോള്‍ നവോദയയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും സഹായഹസ്തം നീട്ടിയതോടെയാണ് വീട് യാഥാര്‍ഥ്യമായത്.

Intro:പെരിയ കാലിയടുക്കത്തെ കുഞ്ഞിക്കണ്ണനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സുരക്ഷിതമായി അന്തിയുറങ്ങാം. പട്ടിക വര്‍ഗ വകുപ്പ്, റവന്യൂ വകുപ്പിന്റെയും നേതൃത് നേതൃത്വത്തില്‍ നിര്‍മ്മിച്ച വീട് കുടുംബത്തിന് കൈമാറി.

Body:
കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നതിനിടെയാണ് കുഞ്ഞിക്കണ്ണന്‍ മരത്തില്‍ നിന്നും വീണ് കിടപ്പിലാകുന്നത്. ദുരിതപൂര്‍ണമായ ജീവിതങ്ങള്‍ക്കൊടുവില്‍ മനുഷ്യസ്‌നേഹികളുടെ സ്‌നേഹ സ്പര്‍ശം കുഞ്ഞിക്കണ്ണനെ തേടിയെത്തി. അടച്ചുറപ്പുള്ള വീടിനായി സര്‍ക്കാര്‍ വകുപ്പുകളും കുഞ്ഞിക്കണ്ണന്റെ പഴയ സഹപാഠികളും കൈകോര്‍ത്തു. സ്വന്തമായി ഒരു വീടെന്ന സ്വപനം യാഥാര്‍ഥ്യമായപ്പോള്‍ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് നന്ദി പറയാന്‍ വാക്കുകളില്ലായിരുന്നു.
റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വീടിന്റെ താക്കോല്‍ കുഞ്ഞിക്കണ്ണനും കുടുംബത്തിനും കൈമാറി.

ബൈറ്റ്- മന്ത്രി ഇ.ചന്ദ്രശേഖരന്‍

ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ് പെരിയ വില്ലേജ് ഓഫീസറുടെയും പട്ടിക വര്‍ഗ വകുപ്പിന്റെയും സഹായത്തോടെ അഞ്ച് സെന്റ് സ്ഥലം കണ്ടെത്തിയതും വകുപ്പില്‍ നിന്ന് പ്രത്യേക ഫണ്ട് ഉപയോഗിച്ച് ആറു ലക്ഷം രൂപ ചിലവില്‍ കുഞ്ഞിക്കണ്ണനും കുടുംബത്തിനും വീട് വെച്ച് നല്‍കിയതും. നവോദയ വിദ്യാലയയിലെ പഴയ കൂട്ടുകാരനെ സഹായിക്കാന്‍ ഏഴാം തരത്തിലെ പൂര്‍വ വിദ്യാര്‍ഥികളും കൈ കോര്‍ത്തു. ഒപ്പം ഇപ്പോള്‍ നവോദയയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും സഹായഹസ്തം നീട്ടിയതോടെയാണ് വീട് യാഥാര്‍ഥ്യമായത്.

ഇടിവി ഭാരത്
കാസര്‍കോട്

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.