കാസർകോട്: രണ്ട് കോടിയോളം രൂപയുടെ സ്വർണവുമായി രണ്ടുപേർ കാസർകോട് പിടിയിൽ. കർണാടക ബെൽഗം സ്വദേശികളായ തുഷാർ (27), ജ്യോതിറം (23) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ഭാഗത്ത് നിന്നും വന്ന കർണാടക രജിസ്ട്രേഷൻ കാർ ബേക്കലിൽ വച്ച് തടഞ്ഞു പരിശോധിച്ചപ്പോഴാണ് പിൻസീറ്റിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. കർണാടകയിലേക്ക് സ്വർണം കടത്താൻ ആയിരുന്നു പ്രതികളുടെ പദ്ധതി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും കാറിൽ കടത്തുകയായിരുന്ന 15 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.
കാസർകോട് രണ്ട് കോടി രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ - gold seized
കർണാടക ബെൽഗം സ്വദേശികളായ തുഷാർ(27), ജ്യോതിറം(23) എന്നിവരാണ് പിടിയിലായത്.