കാസർകോട്: ചെറുവത്തൂരിൽ 16 കാരി ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു. കരിവെള്ളൂർ പെരളത്തെ ദേവനന്ദ (16) ആണ് മരിച്ചത്. ചെറുവത്തൂർ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ചതാണ് വിഷബാധയേല്‍ക്കാൻ കാരണമെന്നാണ് സംശയം. ഷവർമ്മ കഴിച്ച മറ്റ് 15 ഓളം പേർക്കും വിഷബാധയേറ്റ് ചികിത്സയിലാണ്.
സംഭവത്തിൽ പൊലീസും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി. ചെറുവത്തൂരിലെ ട്യൂഷൻ സെന്‍ററിൽ നിന്നും ക്ലാസ് കഴിഞ്ഞ് വന്നപ്പോഴാണ് കൂൾബാറിൽ നിന്നും ഷവർമ്മ വാങ്ങി കഴിച്ചത്. കുട്ടിയെ രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു. ഛർദി, വയറിളക്കം, പനി എന്നിവയായിരുന്നു രോഗ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾക്കു പുറമെ രക്തസമ്മർദം കുറയുകയും ചെയ്തു. ശ്വാസകോശത്തിൽ നീരും ശ്വാസതടസവും ഉണ്ടാവുന്നുണ്ട്.
![food poisoning after consuming shawarma one dead after consuming shawarma Kasaragod ഷവര്‍മ കഴിച്ച 16കാരി മരിച്ചു ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ചു ചെറുവത്തൂർ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഐഡിയൽ കൂൾബാര്‍ ചെറുവത്തൂർ ബസ് സ്റ്റാന്‍ഡ് വാര്‍ത്ത Cheruvathur news](https://etvbharatimages.akamaized.net/etvbharat/prod-images/ksd-kl-photofoodpoisiondeath-7210525_01052022165618_0105f_1651404378_29.jpg)
Also Read: ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രിയില്‍