ETV Bharat / state

German couple Kasargod : '2019ൽ കൊടുത്ത വാക്ക്', ജർമ്മൻ ദമ്പതികൾ ചേരാപ്പടി സ്‌കൂളിലെ കുട്ടികൾക്ക് സമ്മാനിച്ചത് വായനക്കൂടാരം

author img

By

Published : Aug 22, 2023, 2:52 PM IST

Updated : Aug 22, 2023, 4:53 PM IST

german couple gifted vayanakudaram to school : കാസർകോട് ചേരാപ്പടി ഗവൺമെന്‍റ് എൽ പി സ്‌കൂളിലെ വിദ്യാർഥികൾക്ക് ജർമ്മൻ ദമ്പതികളുടെ സ്‌നേഹ സമ്മാനം. രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് വായനക്കൂടാരം ഒരുക്കിയത്. കുട്ടികൾക്ക് സമ്മാനമായി വായനക്കൂടാരം നൽകി

വായനക്കൂടാരം  ജർമ്മൻ ദമ്പതികൾ വായനക്കൂടാരം  ജർമ്മൻ ദമ്പതികൾ  ജർമ്മൻ ദമ്പതികൾ കാസർകോട്  കാസർകോട് ചേരാപ്പടി ഗവൺമെന്‍റ് എൽ പി സ്‌കൂൾ  German couple Kasargod  റാൽഫ് ആപേൽ  ആൻഡ്രിയ ആപേൽ  ജർമ്മൻ ദമ്പതികൾ കാസർകോട് സ്‌കൂളിൽ  വായനമുറി ജർമ്മൻ ദമ്പതികൾ കാസർകോട് സ്‌കൂൾ  കാസർകോട് സ്‌കൂൾ ജർമ്മൻ ദമ്പതികൾ  german couple gifted vayanakudaram to school  german couple gifted vayanakudaram  vayanakudaram to school  vayanakudaram  german couple gift to school  vayanakudaram german couple
വായനക്കൂടാരം
കുട്ടികൾക്ക് സമ്മാനമായി വായനക്കൂടാരം നൽകി ജർമ്മൻ ദമ്പതികൾ

കാസർകോട് : ദൈവത്തിന്‍റെ സ്വന്തം നാട് കാണാൻ 2019ലാണ് ജർമ്മൻ ദമ്പതികളായ റാൽഫ് ആപേലും ആൻഡ്രിയ ആപേലും എത്തിയത്. കേരള സന്ദർശനത്തിനിടെ കാസർകോട് ജില്ലയിലും എത്തി (German couple Kasargod). ഇതിനിടയിലാണ് ദമ്പതികൾ അവിചാരിതമായി ചേരാപ്പടി ഗവൺമെന്‍റ് എൽ പി സ്‌കൂളിലെത്തിയത്.

സ്‌കൂളിലെ ചുറ്റുപാടും പഠന രീതിയും ജർമൻ ദമ്പതികൾക്ക് നന്നായി ബോധിച്ചു. കുട്ടികളുമായി ഇടപഴകിയതോടെ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്‌ത് നൽകാമെന്ന് സ്‌കൂൾ അധികൃതർക്ക് വാക്ക് നൽകി നാട്ടിലേക്ക് മടങ്ങി. പിന്നീട് കൊവിഡ് വ്യാപിച്ചതോടെ ദമ്പതികൾക്ക് കേരളത്തിലേക്ക് വരാൻ സാധിക്കാതെയായി.

അതിനിടെ റാൽഫ് ആപേലും ആൻഡ്രിയ ആപേലും പറഞ്ഞ വാക്ക് അധ്യാപകരും കുട്ടികളും മറന്നു. ഇനി അവർ സ്‌കൂളിലേക്ക് വരില്ലെന്ന് കരുതി. പക്ഷേ പറഞ്ഞ വാക്ക് മറക്കാൻ ജർമ്മൻ ദമ്പതികൾ തയാറായിരുന്നില്ല. മഹാമാരിക്ക് ശേഷം ഈ വർഷം കേരളത്തിലെത്തിയ ദമ്പതികൾ നേരെ ചെന്നത് സ്‌കൂളിലേക്കാണ്. അടച്ചിട്ട മുറിയിൽ കാറ്റും വെളിച്ചവും ഇല്ലാതെ കുട്ടികൾ പുസ്‌തകങ്ങൾ വായിക്കുന്നത് കണ്ടപ്പോൾ വിദ്യാർഥികൾക്കായി ഒരു വായനക്കൂടാരം ഒരുക്കാൻ ജർമ്മൻ ദമ്പതികൾ തീരുമാനിച്ചു.

രണ്ട് ലക്ഷം രൂപ ചെലവാക്കിയാണ് ചേരാപ്പടി ഗവൺമെന്‍റ് എൽ പി സ്‌കൂളിൽ വായന കൂടാരം പണിത് നൽകിയത് (german couple gifted vayanakudaram). ദമ്പതികളുടെ തീരുമാനത്തിനൊപ്പം അധ്യാപകരും മാതാപിതാക്കളും നാട്ടുകാരും ഒരുമിച്ചതോടെ പതിനഞ്ച് ദിവസത്തിനകം വായനാകൂടാരം പൂർത്തിയായി. ഒഴിവ് സമയങ്ങളിൽ എല്ലാം കുട്ടികൾ വായനകൂടാരത്തിൽ എത്തി പുസ്‌തകങ്ങൾ വായിക്കും. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ ജർമ്മൻ ദമ്പതികളും ഹാപ്പി. കുട്ടികളോടും അധ്യാപകരോടും സന്തോഷം പങ്കുവെച്ചും സ്‌കൂളിലെ ഭക്ഷണം കഴിച്ചുമാണ് ഇവർ ജർമ്മനിയിലേക്ക് മടങ്ങിയത്.

അരിവാളും കൈക്കോട്ടുമേന്തിയ റഷ്യൻ ദമ്പതികൾ (Russian couple in kannur) : വിദേശത്തുള്ളവർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കേരളം. കഴിഞ്ഞ വർഷം കണ്ണൂരിലും വിദേശ ദമ്പതികളെ കുറിച്ച് വാർത്തകൾ ഇടം പിടിച്ചിരുന്നു. കേരളത്തിന്‍റെ മണ്ണിൽ കൃഷി ചെയ്യാനെത്തിയ റഷ്യൻ ദമ്പതികളെ കുറിച്ചായിരുന്നു വാർത്തകൾ. റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ് ബർഗിൽ നിന്നുള്ള ബോഗ്‌ദാൻ ദ്യോറോവിയും ഭാര്യ അലക്‌സാൻഡ്‌ട്രിയ ഷെബോട്ടറേവയുമാണ് കണ്ണൂരിൽ കൃഷിയിറക്കിയത്. ആദികടലായിയിലെ ഇവി ഹാരിസിന്‍റെ കൃഷി സ്ഥലത്താണ് ഇവർ കൃഷി ചെയ്‌തത്. കൃഷിക്ക് പുറമെ തേനീച്ച വളർത്തലും റഷ്യൻ ദമ്പതികൾ പരിശീലിച്ചു.

ഹാരിസിന്‍റെ തറവാട്ടുവീട്ടിലാണ് ഇരുവരും താമസിക്കുന്നത്. സഞ്ചാരപ്രിയർക്കും കൃഷിയോട് താല്‌പര്യം ഉള്ളവർക്കും അന്യോന്യം കാർഷിക അറിവുകൾ പകരാനും പങ്കുവയ്‌ക്കാനുമുള്ള സംഘടനയായ വേൾഡ് വൈഡ് ഓപ്പർച്യൂണിറ്റീസ് ഓർഗാനിക് ഫാംസ് ഇന്ത്യ എന്ന വെബ്‌സൈറ്റിലൂടെയാണ് റഷ്യൻ ദമ്പതികൾ ഹാരിസിനെ കുറിച്ചും കൃഷിയെക്കുറിച്ചും അറിഞ്ഞത്. ജൈവകൃഷിയിലൂടെ ലോകത്തെ ആരോഗ്യപൂർണമാക്കുന്നതിനായി 2007ലാണ് ഈ സന്നദ്ധ സംഘടന ആരംഭിച്ചത്.

കേരളത്തിൽ നിന്ന് ഈ സംഘടനയിൽ അംഗമായ ഒരേ ഒരു കർഷകൻ ഹാരിസ് മാത്രമാണ്. www.wwoofidia.org വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്ക് വിവിധ സ്ഥലങ്ങളിലെ കൃഷിയിടം സന്ദർശിക്കാൻ ഇതുപോലെ അവസരം ലഭിക്കും.

Read more : കൈക്കോട്ടും കൊടുവാളും, വാഴപ്പോളയിൽ മണ്ണും വളവും: റഷ്യയില്‍ നിന്നെത്തി കണ്ണൂരില്‍ കൃഷി പഠിക്കുകയാണ് യുവ ദമ്പതികൾ

Last Updated : Aug 22, 2023, 4:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.