ETV Bharat / state

പ്രളയ ദുരിതാശ്വാസം; കലാജാഥയുമായി കലാകാരന്മാരുടെ സംഘടന - Flood fundraising

വിവിധ കാലാ സാംസ്കാരിക മേഘലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സംഘടനയിലുള്ളത്

ജില്ലയിലുടനീളം കലാജാഥയുമായി സഞ്ചരിച്ച് പ്രളയ ധനശേഖരണം
author img

By

Published : Aug 21, 2019, 6:16 PM IST

Updated : Aug 21, 2019, 8:06 PM IST

കാസര്‍കോട്: പ്രളയ ദുരിതാശ്വാസത്തിലേക്ക് പണം കണ്ടെത്താൻ കലാ പരിപാടികളുമായി സ്റ്റേജ് കലാകാരന്മാരുടെ സംഘടനയായ സവാക്. ഗാനമേള, നാടകം, നാടൻ കലാമേള എന്നിങ്ങനെ കലാ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് സംഘടനയിലുള്ളത്. കാസർകോട് ജില്ലയുടെ വടക്കൻ മേഖല കേന്ദ്രീകരിച്ചാണ് കലാജാഥയുടെ പര്യടനം. കാസർകോട് പുതിയ ബസ് സ്റ്റാന്‍റിൽ എഡിഎം എൻ ദേവീദാസ് പതാക കൈമാറി കലാജാഥ ഉദ്ഘാടനം ചെയ്തു. തുളു നാടൻ കലാമേളയാണ് കലാജാഥയുടെ ആകർഷണം. ഓരോ സ്ഥലത്തും പരിപാടി അവതരണത്തിന് ശേഷം ആളുകളെ നേരിട്ട് സമീപിച്ചാണ് പണ സമാഹരണം. ശേഖരിച്ച് കിട്ടുന്ന തുക കാസർകോട് ജില്ലാ കലക്ടർക്ക് കൈമാറും.

പ്രളയ ദുരിതാശ്വാസം; കലാജാഥയുമായി കലാകാരന്മാരുടെ സംഘടന

Intro:പ്രളയ ദുരിതാശ്വാസത്തിലേക്ക് പണം കണ്ടെത്താൻ കലാ പരിപാടികളുമായി സ്റ്റേജ് കലാകാരൻമാരുടെ സംഘടന സവാക്. ജില്ലയിലുടനീളം കലാജാഥയുമായി സഞ്ചരിച്ചാണ് ധനശേഖരണം.

Body:ഗാനമേള, നാടകം, നാടൻ കലാമേള എന്നിങ്ങനെ കലാ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് പ്രളയബാധിതർക്ക് കൈത്താങ്ങാകാൻ രംഗത്തെത്തിയത്.കാസർകോട് ജില്ലയുടെ വടക്കൻ മേഖല കേന്ദ്രീകരിച്ചാണ് കലാജാഥയുടെ പര്യടനം. കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ എ.ഡി.എം എൻ.ദേവീദാസ് പതാക കൈമാറി കലാജാഥ ഉദ്ഘാടനം ചെയ്തു.
ഹോൾഡ് - പതാക കൈമാറുന്നത്
ബൈറ്റ് - എൻ.ദേവീദാസ്, എ ഡി എം (പ്രസംഗം)

തുളു നാടൻ കലാമേളയാണ് കലാജാഥയുടെ ആകർഷണം

ഹോൾഡ് - തുളുനാടൻ പാട്ട്

ഓരോ സ്ഥലത്തും പരിപാടി അവതരണത്തിന് ശേഷം ആളുകളെ നേരിട്ട് സമീപിച്ചാണ് പണ സമാഹരണം നടത്തുന്നത്. ശേഖരിച്ചു കിട്ടുന്ന തുക കാസർകോട് ജില്ലാ കളക്ടർക്കാണ് കൈമാറുക.

Conclusion:ഇടിവി ഭാ ര ത്
കാസർകോട്
Last Updated : Aug 21, 2019, 8:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.