ETV Bharat / state

സ്വകാര്യ വ്യക്തിക്ക് മത്സ്യ മാർക്കറ്റിന് ലൈസൻസ് അനുവദിച്ചതിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

രണ്ടുദിവസത്തിനകം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.

സ്വകാര്യ വ്യക്തിക്ക് മത്സ്യ മാർക്കറ്റിന് ലൈസൻസ് അനുവദിച്ചതിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
author img

By

Published : Aug 2, 2019, 1:06 AM IST

കാസർകോട്: സ്വകാര്യ വ്യക്തിക്ക് മത്സ്യ മാർക്കറ്റിന് ലൈസൻസ് അനുവദിച്ചതിൽ പ്രതിഷേധിച്ച് കാസർകോഡ് നഗരസഭയിലേക്ക് മാർക്കറ്റ് അടച്ചശേഷം മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി. സ്വകാര്യ വ്യക്തിയുടെ മത്സ്യമാർക്കറ്റിന് അനുമതി നൽകിയത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം എടുക്കാമെന്ന ഉറപ്പിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചത്. കാസർകോട് നഗരത്തോടു ചേർന്ന നുള്ളിപ്പാടിയിലെ സൂപ്പർമാർക്കറ്റിൽ ആണ് മത്സ്യ മാർക്കറ്റ് തുടങ്ങാൻ ദിവസങ്ങൾക്കു മുമ്പ് കാസർകോട് നഗരസഭ അനുമതി നൽകിയത്. ഇതോടെ നഗരസഭയുടെ അധീനതയിലുള്ള മത്സ്യമാർക്കറ്റിൽ വിൽപ്പന കുത്തനെ ഇടിഞ്ഞു. മാർക്കറ്റിലേക്കുള്ള ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ സംഘടിച്ചു. ഇതോടെയാണ് നഗരസഭ ആസ്ഥാനത്തേക്ക് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം നീങ്ങിയത്. മത്സ്യവിൽപ്പനക്കാർ ഒന്നടങ്കം സമരത്തിലേക്ക് നീങ്ങിയതോടെ ആളൊഴിഞ്ഞ അവസ്ഥയിലായി കാസർകോട് മത്സ്യമാർക്കറ്റ്.

സ്വകാര്യ വ്യക്തിക്ക് മത്സ്യ മാർക്കറ്റിന് ലൈസൻസ് അനുവദിച്ചതിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

നഗരസഭാ കവാടത്തിൽ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസ് ഏറെനേരം സമരക്കാരുമായി ചർച്ച നടത്തി. പ്രതിഷേധം ശക്തമായതോടെ നഗരസഭാ സെക്രട്ടറിയും സമരക്കാരുമായി ചർച്ച നടത്തി. വിവരമറിഞ്ഞ് നെല്ലിക്കുന്ന് എം എൽ എയും സ്ഥലത്തെത്തി. രണ്ടുദിവസത്തിനകം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.അതേസമയം നഗരസഭ കൗൺസിലിന്‍റെ പോലും അനുമതിയില്ലാതെയാണ് സ്വകാര്യവ്യക്തികൾക്ക് മാർക്കറ്റ് തുടങ്ങാൻ ലൈസൻസ് നൽകിയത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Intro:സ്വകാര്യ വ്യക്തിക്ക് മത്സ്യ മാർക്കറ്റിന് ലൈസൻസ് അനുവദിച്ചതിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. കാസർഗോഡ് നഗരസഭയിലേക്ക് മാർക്കറ്റ് അടച്ചശേഷം മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി. സ്വകാര്യ വ്യക്തിയുടെ മത്സ്യമാർക്കറ്റിന് അനുമതി നൽകിയ സംബന്ധിച്ച് രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം എടുക്കാമെന്ന് ഉറപ്പിനെ തുടർന്ന് ആണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചത്.
Body:കാസർകോട് നഗരത്തോടു ചേർന്ന നുള്ളിപ്പാടിയിലെ സൂപ്പർമാർക്കറ്റിൽ ആണ് മത്സ്യ മാർക്കറ്റ് തുടങ്ങാൻ ദിവസങ്ങൾക്കു മുമ്പ് കാസർഗോഡ് നഗരസഭ അനുമതി നൽകിയത്. ഇതോടെ നഗരസഭയുടെ അധീനതയിലുള്ള മത്സ്യമാർക്കറ്റിൽ വിൽപ്പന കുത്തനെ ഇടിഞ്ഞു. മാർക്കറ്റിലേക്കുള്ള ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ സംഘടിച്ചു. ഇതോടെയാണ് നഗരസഭ ആസ്ഥാനത്തേക്ക് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം നീങ്ങിയത്.
ഹോൾഡ് - മുദ്രാവാക്യം വിളികൾ
മത്സ്യവിൽപ്പന ക്കാർ ഒന്നടങ്കം സമരത്തിലേക്ക് നീങ്ങിയതോടെ ആളൊഴിഞ്ഞ അവസ്ഥയിലായി കാസർകോട് മത്സ്യമാർക്കറ്റ്.

ഹോൾഡ് - ആളുകളില്ലാത്ത മാർക്കറ്റ്
ബൈറ്റ് - വനജ, മത്സ്യ തൊഴിലാളി

നഗരസഭാ കവാടത്തിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടർന്ന് പോലീസ് ഏറെനേരം സമരക്കാരുമായി ചർച്ച നടത്തി. പ്രതിഷേധം ശക്തമായതോടെ നഗരസഭാ സെക്രട്ടറിയും സമരക്കാരുമായി ചർച്ച നടത്തി. വിവരമറിഞ്ഞ് എൻ എ നെല്ലിക്കുന്ന് എം എൽ എ യും സ്ഥലത്തെത്തി. രണ്ടുദിവസത്തിനകം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
ബൈറ്റ് -ശങ്കരൻ, മത്സ്യത്തൊഴിലാളി
അതേസമയം നഗരസഭ കൗൺസിലിന്റെ പോലും അനുമതിയില്ലാതെയാണ് സ്വകാര്യവ്യക്തികൾക്ക് മാർക്കറ്റ് തുടങ്ങാൻ ലൈസൻസ് നൽകിയത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.Conclusion:
ഇടിവി ഭാരത്
കാസർകോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.