കാസർകോട്: വെള്ളരിക്കുണ്ടിൽ ഫാൻസി കടയിൽ തീ പിടിത്തം. റൂബി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കൊന്നക്കാട് സ്വദേശി ഷിൽജുവിന്‍റെ ഉടമസ്ഥതയിലുള്ള അല്ലൂസ് ഫാൻസി കടയാണ് പൂർണമായും കത്തി നശിച്ചത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ കടയിൽ നിന്നും പ്ലാസ്റ്റിക് കത്തിയുള്ള മണവും പുകയും ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരും പ്രദേശവാസികളുമാണ് തീ അണച്ചത്.
വിവരമെറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. തീപിടിത്തത്തിൽ ഏകദേശം പത്ത് ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടായതാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തതിന് കരണമെന്നാണ് പ്രഥമിക നിഗമനം.