കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാൻഡില്‍ കഴിയുന്ന എം.സി കമറുദ്ദീന്‍ എം.എല്‍.എ കൂടുതല്‍ കേസുകളില്‍ ജാമ്യാപേക്ഷ സമര്‍പിച്ചു. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച 24 ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി.
ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്‌ത 21 കേസുകളിലെ ഹര്‍ജിയാണ് പുതുതായി ഹൊസ്‌ദുര്‍ഗ് കോടതിയില്‍ സമര്‍പിച്ചത്. നേരത്തെ മൂന്ന് കേസുകളില്‍ ഹൈക്കോടതി ജാമ്യം നല്‍കിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാണ് സാധ്യത. 81 കേസുകളാണ് ഹൊസ്‌ദുര്‍ഗ് കോടതിയില്‍ കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.