കാസര്‍കോട്: അന്‍പതാം വിവാഹ വാര്‍ഷികത്തില്‍ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് കര്‍ഷകനും രാവണീശ്വരം സ്വദേശിയുമായ കുട്ട്യൻ. കാസര്‍കോട് രാവണീശ്വരം തെക്കേപ്പള്ളത്ത് കുട്ട്യൻ തൻ്റെ വൈവാഹിക ജീവിതത്തിൻ്റെ സുവര്‍ണ ജൂബിലിനാളിലാണ് മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തത്. അന്‍പതിനായിരം രൂപ ഉദുമ എംഎല്‍എസിഎച്ച് കുഞ്ഞമ്പുവിന് കുട്ട്യനും സഹധർമിണി ചിരുതയും ചേര്‍ന്ന് ഏല്‍പ്പിച്ചു. കൊവിഡ് മഹാമാരി നാട്ടിലാകെ ദുരിതം വിതക്കുന്ന കാലത്ത് നന്‍മയുടെ പ്രതീകമാവുകായാണ് കര്‍ഷകന്‍ കൂടിയായ കുട്ട്യന്‍. നാല് പേരെങ്കിലും ജീവിച്ചാൽ അതിൻ്റെ പുണ്യം എങ്കിലും ഉണ്ടാകുമല്ലോ എന്നാണ് കുട്ട്യൻ പറയുന്നത്.
Read more: വാക്‌സിന്‍ ചലഞ്ചിലേക്ക് പത്തനംതിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥർ നാലു ലക്ഷം രൂപ നല്‍കി
കുട്ട്യൻ തൻ്റെ ജീവിതത്തിൻ്റെ മുഴുവര്‍ തസമയവും കാര്‍ഷിക മേഖലക്ക് വേണ്ടിയാണ് വിനിയോഗിച്ചത്. അദ്ദേഹം കൈവെക്കാത്തതായി ഒന്നുമില്ല കൃഷിയില്‍. വെറ്റില കൃഷിയാണ് പ്രധാന വരുമാന മാര്‍ഗം. പുതിയ തലമറക്ക് കാര്‍ഷിക മേഖലയെ കുറിച്ച് തൻ്റെ അറിവ് പകര്‍ന്നു നല്‍കുന്നതിലും മുന്നിലുണ്ട് ഈ കര്‍ഷകന്‍. തൻ്റെ അധ്വാനത്തില്‍ നിന്നും സ്വരുക്കൂട്ടിയ പണമാണ് വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയത്.