കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ച 43 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കാസര്‍കോട് മംഗല്‍പാടി കുബണ്ണൂര്‍ സ്വദേശി സുലൈമാനാണ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സുലൈമാന്‍റെ വീട്ടിലെ അടുക്കള വരാന്തയിലാണ് 15 ചാക്കുകളിലായി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also read: നെയ്യാറ്റിൻകരയിൽ മയക്കുമരുന്ന് വേട്ട; ഒരാൾ കസ്റ്റഡിയിൽ