കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ലീഗിന് തലവേദനയായി മണ്ഡലം യൂത്ത് ലീഗ് മുന്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്ന് അബ്ദുല്ല പറഞ്ഞു. എന്നാല്‍ അബ്ദുല്ലയുടെ സ്ഥാനാര്‍ഥിത്വം കൃത്യമായും ലീഗിനെതിരാണെന്ന് വ്യക്തമാണ്. മുസ്ലീം ലീഗിനോട് വിരോധമില്ലെന്നും കുറ്റ്യാടിയിലെ ലീഗ് എം.എല്‍.എയുടെ കുടുംബം തന്റെ മകനോട് ചെയ്ത ക്രൂരതയോടുള്ള പ്രതിഷേധമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നും കണ്ണൂര്‍ അബ്ദുല്ല അടിവരയിടുന്നു.
മഞ്ചേശ്വരത്ത് ലീഗിന് റിബല്‍ സ്ഥാനാര്‍ഥി
മഞ്ചേശ്വരം യൂത്ത് ലീഗ് മണ്ഡലം മുന്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ലയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്
കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ലീഗിന് തലവേദനയായി മണ്ഡലം യൂത്ത് ലീഗ് മുന്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്ന് അബ്ദുല്ല പറഞ്ഞു. എന്നാല്‍ അബ്ദുല്ലയുടെ സ്ഥാനാര്‍ഥിത്വം കൃത്യമായും ലീഗിനെതിരാണെന്ന് വ്യക്തമാണ്. മുസ്ലീം ലീഗിനോട് വിരോധമില്ലെന്നും കുറ്റ്യാടിയിലെ ലീഗ് എം.എല്‍.എയുടെ കുടുംബം തന്റെ മകനോട് ചെയ്ത ക്രൂരതയോടുള്ള പ്രതിഷേധമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നും കണ്ണൂര്‍ അബ്ദുല്ല അടിവരയിടുന്നു.
Body:സ്വതന്ത്ര സ്ഥാനാര്ഥിയാണെന്നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം കണ്ണൂര്‍ അബ്ദുല്ല പറയുന്നത്. എന്നാല്‍ അബ്ദുല്ലയുടെ സ്ഥാനാര്‍ഥിത്വം കൃത്യമായും ലീഗിനെതിരാണ്. മുസ്ലീം ലീഗിനോട് വിരോധമില്ലെ്‌നും കുറ്റ്യാടിയിലെ ലീഗ് എം.എല്‍.എയുടെ കുടുംബം തന്റെ മകനോട് ചെയ്ത ക്രൂരതയോടുള്ള പ്രതിഷേധമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നും കണ്ണൂര്‍ അബ്ദുല്ല അടിവരയിടുന്നു. പക്ഷെ അപ്പോഴും പ്രാദേശിക സ്വാധിനമുള്ള അബ്ദുല്ലയുടെ സ്ഥാനാര്‍ഥിത്വം വിരല്‍ ചൂണ്ടുന്നത് ലീഗണികളിലേക്ക് തന്നെയാണ്.
ബൈറ്റ്്- കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍
മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് നേതൃത്വം പറയുമ്പോഴും ഭിന്നിച്ച് നില്‍ക്കുന്ന ഒരു വിഭാഗം തന്നോടൊപ്പം ചേരുമെന്നാണ് കണ്ണൂര്‍ അബ്ദുല്ലയുടെ പ്രതീക്ഷ. യൂത്ത് ലീഗ് ഭാരവാഹിയായിരുന്ന സമയത്ത് മഞ്ചേശ്വരത്ത് സാക്ഷരതാ പ്രവര്‍ത്തനം നടത്തിയതിന്റെ ഗുണം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും അബ്ദുല്ല ഉറച്ചു വിശ്വസിക്കുന്നു. അതേ സമയം മണ്ഡലത്തിലെ ലീഗ് നേതൃത്വം അനുരഞ്ജന ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ജില്ലയിലെ ലീഗ് നേതൃത്വമോ സ്ഥാനാര്‍ഥി എം.സി.ഖമറുദ്ദീനോ ഇതുവരെയും അബ്ദുല്ലയെ സമീപിച്ചിട്ടില്ല.
Conclusion:ഇടിവി ഭാരത്
കാസര്‍കോട്