കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രദീപ് കുമാറിൻ്റെ തെളിവെടുപ്പ് നടക്കുന്നു. തെളിവുകൾ സംബന്ധിച്ച കാര്യങ്ങളിൽ പ്രതി മൗനം പാലിക്കുകയാണ്.
സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ഫോൺ ഉൾപ്പെടെ കണ്ടെത്തണമെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അനുവദിച്ചത്. കൊട്ടാരക്കര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. എന്നാൽ നിസഹകരണം മൂലം നടപടികൾ വൈകുകയാണ്. ചോദ്യം ചെയ്യലിൽ ഒരു കാര്യവും പ്രതി വെളിപ്പെടുത്തുന്നില്ലെന്നാണ് സൂചന.