ETV Bharat / state

ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ പദ്ധതി

ഉക്കിനടുക്കയില്‍ നിര്‍മാണം പുരോഗമിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജില്‍ മാര്‍ച്ചിനകം ഒ.പി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുമെന്നും എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി

Endosulfan  എന്‍ഡോസള്‍ഫാന്‍  കാസര്‍കോട്  എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് പദ്ധതി തയ്യാറാവുന്നു  ഉക്കിനടുക്ക  കാര്‍ഷിക കോളജ്
എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് പദ്ധതി തയ്യാറാവുന്നു
author img

By

Published : Dec 8, 2019, 12:34 PM IST

Updated : Dec 8, 2019, 1:04 PM IST

കാസര്‍കോട്: ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് പദ്ധതി തയ്യാറാവുന്നു. കീടനാശിനി നിര്‍വീര്യമാക്കുന്നതിന് പടന്നക്കാട് കാര്‍ഷിക കോളജിന്‍റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറായതായി അധികൃതര്‍ യോഗത്തെ അറിയിച്ചു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ ഭരണകൂടം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയിലേക്ക് ആല്‍ക്കഹോളിക് ഹൈഡ്രോക്സൈഡ് കലര്‍ത്തി രാസസംസ്‌കരണം നടത്തിയാണ് നിര്‍വീര്യമാക്കുക. ഇതിനായി കാര്‍ഷിക കോളജില്‍ കോണ്‍ക്രീറ്റ് ടാങ്ക് നിര്‍മിക്കും. പദ്ധതിയുടെ രൂപരേഖ സെല്‍ യോഗത്തില്‍ കോളജ് അസോസിയേറ്റ് ഡീന്‍ ഡി.പി.ആര്‍ സുരേഷ് അവതരിപ്പിച്ചു.

ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ പദ്ധതി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ ഡയാലിസിസിന് വിധേയരാവുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. അതിനാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനായി ജില്ലയിലെ ഏഴ് ആരോഗ്യകേന്ദ്രങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്‍റെ സഹായത്തോടെയാണ് ഡയാലിസിസ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത ആറു പേരെ പ്രത്യേക ഉത്തരവ് വഴി ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരിതബാധിതരുടെ 50,000 രൂപമുതല്‍ മൂന്നു ലക്ഷം വരെയുള്ള കടബാധ്യതകള്‍ എഴുതി തള്ളുന്നതിനായി 6,82,70,833 രൂപ വിവിധ ബാങ്കുകളിലേക്ക് വകയിരുത്തിയിട്ടുണ്ട്. 1720 വ്യക്തികളുടെ 2153 വായ്‌പകളാണ് എഴുതിത്തള്ളിയതെന്നും മന്ത്രി പറഞ്ഞു. ഉക്കിനടുക്കയില്‍ നിര്‍മാണം പുരോഗമിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജില്‍ മാര്‍ച്ചിനകം ഒപി വിഭാഗം പ്രവര്‍ത്തനമാരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അിറയിച്ചു.

Intro:ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് പദ്ധതി തയ്യാറാവുന്നു. കീടനാശിനി നിര്‍വീര്യമാക്കുന്നതിന് പടന്നക്കാട് കാര്‍ഷിക കോളേജിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറായതായി അധികൃതര്‍ സെല്‍ യോഗത്തെ അറിയിച്ചു. ഉക്കിനടുക്കയില്‍ നിര്‍മാണം പുരോഗമിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ മാര്‍ച്ചിനകം ഒപി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുമെന്നും എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Body:എന്‍ഡോസള്‍ഫാന്‍ കീടനാശിനിയിലേക്ക് ആല്‍ക്കഹോളിക് ഹൈഡ്രോക്സൈഡ് കലര്‍ത്തി രാസസംസ്‌കരണം നടത്തിയാണ് നിര്‍വീര്യമാക്കുക. ഇതിനായി കാര്‍ഷിക കോളേജില്‍ കോണ്‍ക്രീറ്റ് ടാങ്ക് നിര്‍മിക്കും. പദ്ധതിയുടെ രൂപരേഖ സെല്‍യോഗത്തില്‍ കോളേജ് അസോസിയേറ്റ് ഡീന്‍ ഡി. പി ആര്‍ സുരേഷ് അവതരിപ്പിച്ചു. ഉക്കിനടുക്കയില്‍ നിര്‍മാണം പുരോഗമിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ മാര്‍ച്ചിനകം ഒപി വിഭാഗം പ്രവര്‍ത്തനമാരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അിറയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ ഡയാലിസിസിന് വിധേയരാവുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനായി ജില്ലയിലെ ഏഴ് ആരോഗ്യകേന്ദ്രങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്റെ സഹായത്തോടെയാണ് ഡയാലിസിസ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
ബൈറ്റ്-
പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത ആറു പേരെ പ്രത്യേക ഉത്തരവ് വഴി ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ദുരിതബാധിതരുടെ 50,000 രൂപമുതല്‍ 3 ലക്ഷം വരെയുള്ള കടബാധ്യതകള്‍ എഴുതി തള്ളുന്നതിനായി 6,82,70,833 രൂപ വിവിധ ബാങ്കുകളിലേക്ക് ഒടുക്കിയിട്ടുണ്ട്. 1720 വ്യക്തികളുടെ 2153 ലോണുകളാണ് ഇങ്ങനെ എഴുതിത്തള്ളിയത്.

ഇടിവി ഭാരത്
കാസര്‍കോട്Conclusion:
Last Updated : Dec 8, 2019, 1:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.