ETV Bharat / state

കാറഡുക്ക ആനപ്രതിരോധ പദ്ധതി; മതില്‍ നിര്‍മാണ സര്‍വേ ആരംഭിച്ചു - കാറഡുക്ക ആനപ്രതിരോധ പദ്ധതി (കാപ്പ്)

ഡിസംബര്‍ ആദ്യവാരം തന്നെ തൂക്കുവേലി നിര്‍മാണം ആരംഭിക്കാനാണ് നീക്കം. കാറഡുക്ക ആനപ്രതിരോധ പദ്ധതി (കാപ്പ്) യുടെ ഭാഗമായി ആനമതില്‍ നിര്‍മാണത്തിന്‍റെ സര്‍വേ ആരംഭിച്ചു.

Elephant wall construction  Elephant wall construction Karadukka  Karaduka Elephant Prevention Project  Karaduka Elephant Prevention Project latest news  കാറഡുക്ക ആനപ്രതിരോധ പദ്ധതി  ആനമതിലിന്‍റെ സര്‍വേ  ആനമതില്‍  കാറഡുക്ക ആനപ്രതിരോധ പദ്ധതി (കാപ്പ്)  കാറഡുക്ക ആനപ്രതിരോധ പദ്ധതി വാര്‍ത്ത
കാറഡുക്ക ആനപ്രതിരോധ പദ്ധതി; ആനമതിലിന്‍റെ സര്‍വേ ആരംഭിച്ചു
author img

By

Published : Nov 12, 2021, 5:49 PM IST

കാസർകോട്: കാറഡുക്ക ആനപ്രതിരോധ പദ്ധതി (കാപ്പ്) യുടെ ഭാഗമായി ആനമതില്‍ നിര്‍മാണത്തിന്‍റെ സര്‍വേ ആരംഭിച്ചു. കാട്ടാന ശല്യം കൂടിയ ദേലംപാടി പഞ്ചായത്തിലെ പുലിപ്പറമ്പില്‍ നിന്നാണ് സര്‍വേക്ക് തുടക്കമായത്. കാട്ടാന ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ആദ്യവാരം തന്നെ തൂക്കുവേലി നിര്‍മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

കാറഡുക്ക ആനപ്രതിരോധ പദ്ധതി; ആനമതിലിന്‍റെ സര്‍വേ ആരംഭിച്ചു

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാട്ടാന ശല്യം നേരിടുന്ന അഞ്ച് പഞ്ചായത്തുകളിലാണ് കാട്ടാന പ്രതിരോധ പദ്ധതി നടപ്പാക്കുന്നത്. തലപ്പച്ചേരി മുതല്‍ പുലിപ്പറമ്പ് വരെയുള്ള 29 കിലോമീറ്ററില്‍ തൂക്ക് വേലിയാണ് സ്ഥാപിക്കുന്നത്. ചാമക്കൊച്ചി മുതല്‍ വെള്ളക്കാന വരെയുള്ള എട്ട് കിലോമീറ്ററിലാണ് ആദ്യഘട്ടത്തില്‍ തൂക്കുവേലി സ്ഥാപിക്കുക. നിര്‍മാണത്തിനും പരിപാലനത്തിനുമായി അഞ്ച് കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.

ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായാണ് പദ്ധതി നടപ്പില്‍ വരുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ മതിലുകള്‍ നിര്‍മിച്ച് വൈദഗ്ധ്യമുള്ള കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ ജില്ലാ പഞ്ചായത്തും കാറഡുക്ക, ദേലംപാടി, ബേഡഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍ ഗ്രാമപഞ്ചായത്തുകളും പങ്കാളികളാണ്.

കൂടുതല്‍ വായനക്ക്: പണത്തിന് മീതെ പറന്ന 'മോസ്റ്റ് വാണ്ടഡ് (Most Wanted)' സുകുമാര കുറുപ്പ് വീണ്ടും വരുമ്പോൾ

എം.പി, എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ടും, സര്‍ക്കാര്‍ ധനസഹായവും ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. നേരത്തെ വനംവകുപ്പ് മന്ത്രി ജില്ലയിലെത്തിയപ്പോഴും കാറഡുക്കയുടെ തനത് പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ ഇതിനായി നീക്കി വെക്കണമെന്ന നിര്‍ദേശവും മന്ത്രി തല യോഗത്തില്‍ നല്‍കിയിരുന്നു.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിജി മാത്യു, ദേലംപാടി പഞ്ചായത്ത് പ്രസിഡന്‍റ് എ.പി.ഉഷ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. ധനേഷ് കുമാര്‍, ദേലംപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.എ.അബ്ദുള്ളക്കുഞ്ഞി തുടങ്ങിയവര്‍ സര്‍വേക്ക് എത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.