ETV Bharat / state

വിജയം ജനങ്ങള്‍ക്ക് വേണ്ടി ഭരിച്ച സര്‍ക്കാരിനുള്ള അംഗീകാരം :ഇ ചന്ദ്രശേഖരന്‍

ദുരന്ത നാളുകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടുകള്‍, ഇടപെടലുകള്‍ ഇവക്കെല്ലാം ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തിളക്കമാര്‍ന്ന ഈ വിജയമെന്നും ഇ ചന്ദ്രശേഖരന്‍

ഇ ചന്ദ്രശേഖരന്‍  E Chandrasekharan  തെരഞ്ഞെടുപ്പ് വിജയം  കേന്ദ്ര സര്‍ക്കാർ  ഇടതുപക്ഷ ജനാധിപത്യ മുന്നണി  ബിജെപി  ഓഖി  കൊവിഡ്  ഇടതുമുന്നണി  Central Government  LDF  BJP  Election
തെരഞ്ഞെടുപ്പ് വിജയം ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തിയ സര്‍ക്കാരിനുള്ള അംഗീകാരം; ഇ ചന്ദ്രശേഖരന്‍
author img

By

Published : May 7, 2021, 3:51 PM IST

കാസർകോട്: കേന്ദ്ര സര്‍ക്കാരിന്‍റെ നയത്തിന് വ്യത്യസ്തമായ ഒരു ബദല്‍ നയം നടപ്പിലാക്കി മുന്നോട്ട് പോകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ള ഏറ്റവും വലിയ അംഗീകരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ ശക്തികളെ തുരത്തി

വര്‍ഗീയ ശക്തികള്‍ക്ക് വലിയ കരുത്ത് പകരാന്‍ ശ്രമിക്കുന്ന ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് കേരള ജനത. തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ തന്നെ അവരെ പരാജയപ്പെടുത്തുമെന്ന ലക്ഷ്യം പ്രഖ്യാപിച്ചതാണ്. അത് പ്രാവർത്തികമാക്കുകയും ചെയ്തു. ഈ വിജയം ഒരു ചൂണ്ടുപലകയാണ്. വരാനിരിക്കുന്ന നാളുകള്‍ എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്വമുണ്ട്. ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തിയ സര്‍ക്കാരിനുള്ള അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

READ MORE: ഭക്തർക്ക് പ്രവേശന വിലക്കുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

വിജയം ജനങ്ങൾ നൽകിയ അംഗീകാരം

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണ കാലത്ത് അഞ്ച് ദുരന്തങ്ങളെയാണ് നേരിട്ടത്. ഓഖി, നിപ്പ, മഹാപ്രളയം, അതിവൃഷ്‌ടി ഇതിന് പിന്നാലെ ഇപ്പോള്‍ കൊവിഡും. ദുരന്തങ്ങള്‍ ഒഴിഞ്ഞ് നാടിന്‍റെ നാനാവിധ വികസനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ച് ഭരണം നടത്താന്‍ അവസരം ലഭിക്കാത്ത അഞ്ച് വര്‍ഷമാണ് കഴിഞ്ഞുപോയത്. ദുരന്തനാളുകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടുകള്‍, ഇടപെടലുകള്‍ ഇവക്കെല്ലാം ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ തിളക്കമാര്‍ന്ന വിജയം. ഈ വിജയത്തില്‍ ആഹ്ളാദിക്കുന്നുവെന്നും എന്നാല്‍ ഇതില്‍ മത്ത് പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വരും നാളുകളില്‍ ജനങ്ങളുടെ ജീവല്‍പ്രധാനമായ പ്രശ്നങ്ങളില്‍ അവരെ സഹായിച്ചും ക്ഷേമ കാര്യങ്ങളില്‍ പ്രധാന്യം നല്‍കിയും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

READ MORE: കേരളത്തിലെ ബിജെപിയുടെ തോൽവി വിലയിരുത്തും; വോട്ടുകച്ചവടം രാഷ്‌ട്രീയ ദുരാരോപണമെന്നും വി. മുരളീധരൻ

നാടിന്‍റെ വികസനത്തിന് പ്രാധാന്യം നൽകും

സംസ്ഥാനത്തെ ഇടതുമുന്നണി വിജയത്തിനൊപ്പമാണ് കാഞ്ഞങ്ങാട്ടെ വിജയത്തെയും കാണുന്നത്. മണ്ഡലത്തില്‍ അഞ്ച് വര്‍ഷക്കാലം എംഎല്‍എ എന്ന നിലയിലും തുടര്‍ന്ന് അഞ്ച് വര്‍ഷം മന്ത്രിയെന്ന നിലയിലും വിജയിപ്പിച്ച ജനങ്ങളെയും ആ നാടിനെയും മറന്നില്ല എന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. അതിനാലാണ് കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ജനങ്ങൾ തന്നെ വിജയിപ്പിച്ചത്. അവര്‍ നല്‍കിയ വിജയം നാടിന്‍റെ പൊതുവികസനത്തിനും നേരത്തെ തുടങ്ങി വെച്ച പ്രവർത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും ഉപയോഗിക്കുമെന്നും കാസർകോട് മെഡിക്കൽ കോളജിന്‍റെ വികസനത്തിന് മുൻകൈ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.