കാസർകോട്: ഗാഡ്ഗിൽ റിപ്പോർട്ടിൽ വി.എസ് അച്യുതാന്ദന് മറുപടിയുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. ഓരോരുത്തരും പറയുന്നതിനനുസരിച്ച് സർക്കാർ നിലപാട് പറയാനാകില്ലെന്ന് മന്ത്രി. ആവശ്യമായ ഘട്ടത്തിൽ വിഷയം സർക്കാർ ചർച്ച ചെയ്യുമെന്നും അദ്ദേഹം കാസർകോട് പറഞ്ഞു. പരിശോധിക്കേണ്ട സന്ദര്‍ഭത്തില്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ച് വി.എസ് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. റിപ്പോർട്ടിന്‍റെ പ്രാധാന്യം ജനപ്രതിനിധികൾ മനസിലാക്കണമെന്നായിരുന്നു അച്യുതാന്ദന്‍റെ പരാമർശം.