ETV Bharat / state

കോടതിയില്‍ ഹാജരാക്കാനെത്തിച്ച മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു - കാസര്‍കോട്

കോടതിക്ക് മുന്നിലെ ഹോട്ടലിൽ നിന്നാണ് പ്രതി പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് കടന്നത്

drug case accused escaped from police  മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു  കാസര്‍കോട്  മയക്കുമരുന്ന് കേസ്
കോടതിയില്‍ ഹാജരാക്കാനെത്തിച്ച മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു
author img

By

Published : Jul 14, 2022, 9:11 AM IST

കാസര്‍കോട്: കോടതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുവന്ന മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. അണങ്കൂരിലെ അഹമ്മദ് കബീറാണ് (26) കോടതിക്ക് മുന്നിലെ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടത്. മയക്കുമരുന്നുമായി കാസർകോട് പൊലീസ് അറസ്റ്റ് ചെയ്‌ത ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു.

എക്‌സൈസ്‌ പിടികൂടിയ മയക്കുമരുന്ന് കേസിൽ ഹാജരാക്കാൻ കണ്ണൂരിൽ നിന്ന് പൊലീസുകാരുടെ അകമ്പടിയോടെയാണ് ഇയാളെ കോടതിയിൽ എത്തിച്ചത്. വിദ്യാനഗറിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയപ്പോഴാണ്‌ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നത്. പ്രതിക്കായി പൊലീസ്‌ തെരിച്ചിൽ ഊർജിതമാക്കി. മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് അഹമ്മദ്‌ കബീറിന്‌ ബദിയടുക്ക, വിദ്യാനഗർ, കാസർകോട് പൊലീസ്‌ സ്‌റ്റേഷനുകളിലും എക്‌സൈസിലും നിരവധി കേസുകളുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.