ETV Bharat / state

സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യരുത് : വനിത കമ്മിഷൻ - കാസർകോട്

തെറ്റായ പരാതികൾ വരുന്നുണ്ടെന്നും ഇത് നിയമ വ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്നും ഷാഹിദ കമാൽ

womens commission  dont abuse womens safety laws says womens commission  സ്ത്രീസുരക്ഷ നിയമങ്ങൾ ദുരുപയോഗം ചെയ്യരുത്  വനിതാ കമ്മീഷൻ  സ്ത്രീസുരക്ഷ നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് വനിതാ കമ്മീഷൻ  കാസർകോട്
dont abuse womens safety laws says womens commission
author img

By

Published : Oct 9, 2021, 7:09 AM IST

Updated : Oct 9, 2021, 11:58 AM IST

കാസർകോട് : സ്ത്രീകൾക്ക് ഉറപ്പാക്കുന്ന സംരക്ഷണവും അവകാശവും ദുരുപയോഗം ചെയ്യരുതെന്ന് വനിത കമ്മിഷൻ. സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്നുണ്ട്. തെറ്റായ പരാതികൾ കമ്മിഷന് മുന്നിൽ വരുന്നുണ്ട്. ഇത് നിയമ വ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്നും കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.

കാസർകോട് കലക്‌ടറേറ്റിൽ നടന്ന അദാലത്തിൽ പരിഗണിച്ച ഒരു പരാതി സംബന്ധിച്ചാണ് കമ്മിഷന്‍റെ പരാമർശം. 2018ലായിരുന്നു പരാതിക്കാധാരമായ സംഭവങ്ങളുടെ തുടക്കം. വിവാഹം നിശ്ചയിച്ചിരുന്ന യുവാവും യുവതിയും അതുവേണ്ടെന്ന് വച്ച് പിരിഞ്ഞു. അന്ന് യുവതിക്ക് 20 പവൻ സ്വർണാഭരണങ്ങൾ യുവാവ് സമ്മാനമായി നൽകിയിരുന്നു.

also read: തുടര്‍ച്ചയായ പത്താംദിവസം ; ഇന്ധനവിലയിൽ ഇന്നും വർധനവ്

എന്നാൽ മൂന്ന് വർഷമായിട്ടും യുവാവിന് സ്വർണം തിരിച്ചുനൽകിയില്ല. യുവാവ് പലപ്പോഴും സ്വർണാഭരണം തിരിച്ചുചോദിച്ചിരുന്നു. ഇതിന്‍റെ പേരിൽ ഇപ്പോൾ യുവാവ് തന്നെ പീഡിപ്പിക്കുന്നുവെന്ന തരത്തിലാണ് യുവതി പരാതി നൽകിയത്. യുവതിയും കുടുംബവും വിദേശത്താണ്.

ബന്ധുവാണ് അദാലത്തിൽ എത്തിയത്. യുവാവും കമ്മിഷന് മുന്നിൽ എത്തി. ഇരുവരെയും കേട്ട ശേഷമാണ് യുവതിയുടെ പരാതി വ്യാജമാണെന്ന് കമ്മിഷൻ സംശയിച്ചത്. പരാതി നൽകിയ യുവതിയെ വിളിച്ചുവരുത്തുമെന്നും വ്യക്തത വരുത്തുമെന്നും ഷാഹിദ കമാല്‍ അറിയിച്ചു.

Last Updated : Oct 9, 2021, 11:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.