കാസർകോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിനെതിരെ ഗാര്‍ഹിക പീഡന കേസ്. ഭാര്യയുടെ പരാതിയിൽ രാജപുരം പൊലീസ് ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നൽകി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പി.എ ആയിരുന്ന നോയൽ രണ്ട് തവണ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ പാർട്ടിയിൽ നിന്ന് നടപടി നേരിട്ടിട്ടുണ്ട്.