ETV Bharat / state

എൻഡോസൾഫാൻ നഷ്‌ടപരിഹാര വിതരണം; 217 കോടി ആവശ്യമെന്ന് ഇ ചന്ദ്രശഖരന്‍

വിവിധ പദ്ധതികളിലായി എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി ഇതുവരെ 281.36 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

endosulfan  എൻഡോസൾഫാൻ നഷ്‌ടപരിഹാര വിതരണം  എൻഡോസൾഫാൻ  217 കോടി ആവശ്യമെന്ന് റവന്യൂ മന്ത്രി  ഇ. ചന്ദ്രശേഖരൻ  E. Chandrashekharan  Distribution of Endosulfan compensation
എൻഡോസൾഫാൻ നഷ്‌ടപരിഹാര വിതരണം; 217 കോടി ആവശ്യമെന്ന് റവന്യൂ മന്ത്രി
author img

By

Published : Mar 8, 2020, 4:08 AM IST

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്‌ടപരിഹാര വിതരണത്തിന് ഇനി 217 കോടി രൂപ ആവശ്യമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. എൻഡോസൾഫാൻ സെൽ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദുരിതബാധിത കുടുംബങ്ങളുടെ വായ്‌പ എഴുതി തള്ളുന്നതിന് ഇതിനകം 6.82 കോടി രൂപ ചെലവഴിച്ചതായി മന്ത്രി യോഗത്തെ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ അനുഭാവപൂർണമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് സെൽ അധ്യക്ഷൻ കൂടിയായ മന്ത്രി പറഞ്ഞു.

എൻഡോസൾഫാൻ നഷ്‌ടപരിഹാര വിതരണം; 217 കോടി ആവശ്യമെന്ന് റവന്യൂ മന്ത്രി

വിവിധ പദ്ധതികളിലായി എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി ഇതുവരെ 281.36 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. സാമ്പത്തിക സഹായമായി 171 കോടി രൂപയും ചികിത്സയ്ക്ക്‌ 15.03 കോടിയും പെൻഷൻ, സ്കോളർഷിപ്പ്, ആശ്വാസകിരണം എന്നിവയ്ക്ക് 88.39 കോടിയും നൽകി. മുളിയാറിൽ പുനരധിവാസ ഗ്രാമത്തിന് ഈ മാസം 15 ന് തറക്കല്ലിടുമെന്നും മന്ത്രി അറിയിച്ചു.

വിദഗ്‌ധ ചികിത്സയ്ക്കായി എത്തുന്ന ദുരിതബാധിത പട്ടികയിൽ ഉൾപ്പെട്ടവരിൽനിന്നും മംഗലാപുരത്തെയും മറ്റും എംപാനൽ ആശുപത്രികൾ അമിത ഫീസ് വാങ്ങുന്നതായി യോഗത്തിൽ പരാതി ഉയർന്നു. ഈ ആശുപത്രികളുടെ അധികൃതരുമായി ചർച്ച നടത്തും. എൻഡോസൾഫാൻ ദുരിതബാധിതർക്കായി ട്രസ്റ്റുകളുടെ കീഴിൽ നിർമിച്ചുനൽകുന്ന വീടുകൾ അർഹരായവർക്ക് മാത്രം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഹോസ്‌ദുർഗ് താലൂക്കിൽ ഒമ്പതും മഞ്ചേശ്വരം എൻമകജെ വില്ലേജിൽ മുപ്പത്തിയാറും ഉൾപ്പെടെ 45 പ്ലോട്ടുകളിലേക്കുള്ള ഗുണഭോക്താക്കളെ അർഹതയുടെ അടിസ്ഥാനത്തിൽ കണ്ടെത്തും. എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ അർഹരെ ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾക്കായി ശാസ്ത്രീയ മാർഗരേഖ ഉണ്ടാക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.