ETV Bharat / state

ഉപതെരഞ്ഞെടുപ്പിൽ വികസനം അജണ്ടയാകും: ബെന്നി ബെഹനാൻ - ഉപതെരഞ്ഞെടുപ്പ് വാർത്തകൾ

കേരളത്തിൽ വികസനം മുരടിച്ചിരിക്കുകയാണെന്നും യുഡിഎഫ് കൺവീനർ

benny
author img

By

Published : Oct 14, 2019, 9:39 PM IST

കാസർകോട്: ഉപതെരഞ്ഞെടുപ്പിൽ വികസനം മുഖ്യ അജണ്ടയാകുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. യുഡിഎഫ് തുടങ്ങിയ വികസന പദ്ധതികൾ ഒന്നും ഇടതുമുന്നണിക്ക് വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്നും കേരളത്തിൽ വികസനം മുരടിച്ചിരിക്കുകയാണെന്നും ബെന്നി ബെഹനാൻ പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾക്കൊപ്പം ലോക്കപ്പ് മരണങ്ങളും വർധിക്കുകയാണ്. വരാപ്പുഴയിൽ നടന്ന സംഭവത്തിന് ശേഷം കൃത്യമായ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ബാക്കിയുള്ള കസ്റ്റഡി മരണങ്ങൾ ഒഴിവാക്കാമായിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ പരീക്ഷകളിലെ വിശ്വാസ്യത പോലും തകർന്നു. ശബരിമലയിൽ യുഡിഎഫ് രാഷ്ട്രീയം കാണുന്നില്ല, പാലായിലെ ഫലം കണ്ട് മറ്റിടങ്ങളിൽ വോട്ടുപിടിക്കാമെന്ന ധാരാണ ആർക്കും വേണ്ടെന്നും ബെന്നി ബഹനാൻ കാസർകോട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ വികസനം അജണ്ടയാകും: ബെന്നി ബെഹനാൻ

Intro:ഉപതിരഞ്ഞെടുപ്പിൽ വികസനം
മുഖ്യ അജണ്ടയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ.
യു ഡി എഫ് തുടങ്ങിയ വികസന പദ്ധതികൾ ഒന്നും ഇടതുമുന്നണിക്ക് വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്നും കേരളത്തിൽ വികസനം മുരടിച്ചിരിക്കുന്നുവെന്നും ബെന്നി ബഹനാൻ പറഞ്ഞു.
സംസ്ഥാനത്ത്
രാഷ്ട്രീയ കൊലപാതകങ്ങൾകൊപ്പം ലോക്കപ്പ് മരണങ്ങളും വർധിക്കുന്നു.
ആദ്യം വരാപ്പുഴയിൽ സംഭവിച്ചപ്പോൾ കൃത്യമായ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ബാക്കിയുള്ള കസ്റ്റഡി മരണങ്ങൾ ഒഴിവാക്കാമായിരുന്നു.
ഭരണഘടനാ സ്ഥാപനങ്ങളുടെ പരീക്ഷകളിലെ വിശ്വാസ്യത പോലും തകർന്നിരിക്കുന്നു.
സിസ്റ്റം തകർന്നതാണ് ഇതിനൊക്കെ കാരണം.ശബരിമലയിൽ യു ഡി എഫ് രാഷ്ട്രീയം കാണുന്നില്ലെന്നും
പാലായിലെ ഫലം കണ്ട് മറ്റിടങ്ങളിൽ വോട്ടുപിടിക്കാമെന്ന ധാരാണ ആർക്കും വേണ്ടെന്നും ബെന്നി ബഹനാൻ കാസർകോട് പറഞ്ഞു.Body:BConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.