കാസർകോട്: കൊവിഡിന് പിന്നാലെ ജില്ലയിൽ ആശങ്കയുയര്‍ത്തി ഡെങ്കിപ്പനിയും പടര്‍ന്നു പിടിക്കുന്നു. മലയോര മേഖലയിലാണ് രോഗബാധിതര്‍ കൂടുതലും. ഇവിടങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ പോലും കൃത്യമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം.
also read:സാഹചര്യം അനുകൂലമായാൽ ആരാധനാലയങ്ങൾ തുറക്കും: മുഖ്യമന്ത്രി
കാലവര്‍ഷം കനത്തതോടെയാണ് ഡെങ്കി കേസുകളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവരില്‍ കുടുതലും ഡെങ്കി ബാധിതരാണ്. കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി പിടിപെട്ട് എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു.
ജനറല്‍ ആശുപത്രിയില്‍ പനി വാര്‍ഡുകള്‍ നിറഞ്ഞു. മൂന്നാം വാര്‍ഡില്‍ പുരുഷന്മാരും നാലാം വാര്‍ഡില്‍ സ്ത്രീകള്‍ക്കുമായാണ് മാറ്റി വെച്ചത്. ഇവിടെ രോഗികള്‍ കൂടിയതോടെ കിടക്കകള്‍ ഒഴിവില്ലാതായി. കൊതുകുകളുടെ ഉറവിട നശീകരണവും ഞായറാഴ്ചകളില്‍ ഡ്രൈ ഡേ ആചരണവുമൊക്കെയുണ്ടെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ല.
കഴിഞ്ഞ ഒരാഴ്ചക്കിടെ മുളിയാര്‍, ദേലംപാടി, ബദിയടുക്ക, കുറ്റിക്കോല്‍, ബേഡഡുക്ക, കാറഡുക്ക പഞ്ചായത്തുകളില്‍ നിന്നാണ് കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.