കാസര്‍കോട്പെരിയയിലെ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തിലെ കേസ് ഡയറി പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീഖ്, ഡിവൈഎസ്പി പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. സംഭവ സ്ഥലവും സംഘം പരിശോധിക്കും. നിലവില്‍ കസ്റ്റഡിയിലുള്ള ഒന്നാംപ്രതി പീതാംബരനെയും, സജി ജോർജിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ അപേക്ഷ നൽകും.കേസില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്നും സൂചനയുണ്ട്.
കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ. ഐജി എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്ഡീൻ കുര്യാക്കോസ് പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്നും പിറകോട്ടില്ലെന്നും ഡീൻവ്യക്തമാക്കി. അതേസമയം കേസ് സിബിഐ അന്വേഷിക്കണമെന്നും കൊലവിളി നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയഎസ്പി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.